UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കെതിരേയുള്ള ആക്ഷേപഹാസ്യ പുസ്തകം നിരോധിക്കാനാവില്ലെന്ന് ഗുജറാത്ത് കോടതി

അഴിമുഖം പ്രതിനിധി

മോദിക്കെതിരെ ഗുജറാത്തില്‍ പ്രചാരത്തിലുള്ള ആക്ഷേപഹാസ്യ പുസ്തകമായ ‘ഫെകു ഇന്‍ ഡല്‍ഹി’ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഗുജറാത്തിലെ കോടതി തള്ളി.

‘പൊങ്ങച്ചക്കാരന്‍ ഡല്‍ഹിയില്‍’ എന്ന പുസ്തകം ജയേഷ് ഷാ എന്ന വ്യക്തിയാണ് എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്. പൊങ്ങച്ചക്കാരന്‍ എന്നര്‍ത്ഥം വരുന്ന ഫെകു എന്ന വാക്കാണ് എതിരാളികള്‍ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ കളിയാക്കാന്‍ ഉപയോഗിച്ചിരുന്നത്. അതേ പേരില്‍ മോദിയുടെ രൂപ ഭാവങ്ങള്‍ ഉള്ളതാണ് പുസ്തകമെന്നും അത് ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരനായ നരസിംഹ ഭായ് സോളാങ്കിയുടെ വാദം.

പ്രസ്തുത പുസ്തകത്തിലൂടെ നരേന്ദ്ര മോദിയെ പരിഹസിക്കുന്നു എന്നും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ആളുകള്‍ക്കിടയില്‍ നരേന്ദ്രമോദിയുടെ വിലകുറച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും സോളാങ്കി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഈ വാദമെല്ലാം തള്ളിയ കോടതി ഇത് എഴുത്തുകാരന്റെ സ്വകാര്യ അഭിപ്രായമാണെന്നും അഭിപ്രായം പറയുന്നതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള പൌരന്റെ അവകാശം ചോദ്യം ചെയ്യാന്‍ കോടതിക്ക് പറ്റില്ലെന്നും നിരീക്ഷിച്ചു.

പുസ്തകം രാജ്യത്തിന്റെ ഒരുമയ്ക്കും പരമാധികാരത്തിനും ഒരു തരത്തിലും ഭീഷണി ആകില്ലെന്നും അതുകൊണ്ടുതന്നെ പുസ്തകം നിരോധിക്കാന്‍ സാധിക്കില്ലെന്നും ജഡ്ജ് എ.എം.ദാവേ വിധിയില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍