UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശേരിയില്‍ റിമാന്‍ഡ് ചെയ്ത ദളിത് സഹോദരിമാര്‍ക്ക് ജാമ്യം ലഭിച്ചു

അഴിമുഖം പ്രതിനിധി

തലശേരിയില്‍ സിപി ഐ എം ഓഫിസ് ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്ത ദളിത് സഹോദരിമാര്‍ക്ക് ജാമ്യം അനുവദിച്ചു. തലശേരി സെഷന്‍സ് കോടതിയാണ് പെണ്‍കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചത്. സിപിഎം ഓഫിസില്‍ കയറി അക്രമം കാണിക്കുകയും ഒരു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുമെന്നായിരുന്നു ഇവര്‍ക്കെതിരെുള്ള പരാതി. ഇന്നലെയാണ് മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനില്‍ വിളിപ്പിച്ച പെണ്‍കുട്ടികളെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. തുര്‍ന്നാണ് ഇരുവരെയും റിമാന്‍ഡ് ചെയ്ത് തലശേരി ജയിലിലേക്ക് അയച്ചത്.

തങ്ങളെ നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുത് ചോദിക്കാനാണ് പാര്‍ട്ടി ഓഫിസില്‍ ചെന്നതെന്നും അവിടെവച്ച് തങ്ങളാണ് അപമാനിക്കപ്പെട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

അതേസമയം ദളിത് സ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കിശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍