UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളകം ആര്‍വി സ്കൂള്‍ മാനേജര്‍ സ്ഥാനത്ത് നിന്നും ആര്‍ ബാലകൃഷ്ണപിള്ളയെ നീക്കി

അഴിമുഖം പ്രതിനിധി

വാളകം ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിന്റെ ഭാര്യ കെആര്‍ ഗീത സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടിയുണ്ടായത്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്‌കൂളിന്റെ മാനേജരായി തുടരാന്‍ അവകാശമില്ലെന്നു ചൂണ്ടികാട്ടിയാണു വാളകം കേസിലെ അധ്യാപകന്റെ ഭാര്യകൂടിയായ കെ.ആര്‍ ഗീത ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീത മൂന്ന് വര്‍ഷമായി സസ്പെന്‍ഷനിലാണ്.

എന്നാല്‍ കേസില്‍ വിധിയുണ്ടാകുന്നതിനു മുന്‍പ് തന്നെ സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്ന് ആര്‍ ബാലകൃഷ്ണപിള്ള സ്വയം ഒഴിഞ്ഞിരുന്നു. പകരം മരുമകനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന മോഹന്‍ദാസിനെ മാനേജരാക്കി നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 18ന് ആയിരുന്നു പിള്ള സ്ഥാനം ഒഴിഞ്ഞത്.

കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത പിള്ളയുടെ നടപടി വിവാദമായിരുന്നു. ബിഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് അന്വേഷണ വിധേയമായാണു കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ സ്‌കൂള്‍ മാനേജരായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള റദ്ദാക്കുകയായിരുന്നു.

വാളകം എം എല്‍ എ ജംഗ്ഷന് സമീപം റോഡരികില്‍ 2011 സെപ്തംബര്‍ 27നായിരുന്നു രക്തം വാര്‍ന്ന നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തിയത്. പൊലീസാ‍ണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതല്ലെന്നും വാഹനം ഇടിച്ചതാവാം പരുക്കേല്‍ക്കാന്‍ കാരണമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതാണെന്നും സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയാണെന്നും ആരോപണം ഉയര്‍ന്നതോടെ കേസ് വിവാദമാകുകയായിരുന്നു.

അധ്യാപകന്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍ കിടക്കുന്നത് ആദ്യമായി കണ്ടയാള്‍ പൊലീസിന് മൊഴിനല്‍കുകയും ചെയ്തതോടെ വാഹനാപകടത്തിലാണ് പരുക്കേറ്റത് എന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍