UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ ജയിലേക്ക് മാറ്റി

കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കാതിരുന്നതോടെ കോടതി ഡിസംബര്‍ 30 വരെ ത്യാഗിയെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു

സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗിയെ ജയിലേക്ക് മാറ്റി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുടെ പേരിലായിരുന്നു ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കാതിരുന്നതോടെ കോടതി ഡിസംബര്‍ 30 വരെ ത്യാഗിയെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ത്യാഗിക്കൊപ്പം അറസ്റ്റിലായ മറ്റ് രണ്ടു പേരെയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. കോടതി ഉത്തരവ് പ്രകാരം ത്യാഗിയെ ഇന്ന് തിഹാര്‍ ജയിലിലേക്കാണ് മാറ്റിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍