UPDATES

എഡിറ്റര്‍

വിദേശയാത്രയ്ക്ക് അനുമതിയില്ലാത്തവരുടെ പട്ടികയില്‍ നിന്ന് പ്രിയ പിള്ളയുടെ പേര് ഒഴിവാക്കാന്‍ കോടതി നിര്‍ദേശം

ഗ്രീന്‍ പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. രാജ്യത്തിന് പുറത്തേക്കു പോകാന്‍ അനുവാദമില്ലാത്തവരുടെ പട്ടികയില്‍ നിന്ന് പ്രിയയുടെ പേര് നീക്കം ചെയ്യണമെന്നും നിര്‍ദശമുണ്ട്. രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് ലണ്ടനില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പ്രിയപിള്ളയെ തടഞ്ഞതും അവരുടെ പാസ്‌പോര്‍ട്ടില്‍ ഓഫ് ലോഡ് എന്ന് രേഖപ്പെടുത്തിയതും. പ്രിയ പിള്ളയുടെ പാസ്‌പോര്‍ട്ടില്‍ നിന്നും ഓഫ് ലോഡ് എന്ന രേഖപ്പെടുത്തല്‍ നീക്കം ചെയ്യാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെതിരെ കടുത്തഭാഷയില്‍ വിമര്‍ശനവും ഇക്കാര്യത്തില്‍ കോടതി നടത്തിയിട്ടുണ്ട്. വിശദമായി വായിക്കുക

http://www.ndtv.com/india-news/court-sets-aside-look-out-circular-for-greenpeace-activist-priya-pillai-745976?pfrom=home-lateststories

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍