മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ അന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഇ.പി. ജയരാജനും ഐജി: ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകിയത് തെറ്റായ കീഴ്വഴക്കമാണെന്നും കോടതി പറഞ്ഞു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഇന്ന് വൈകുന്നേരം വിജിലന്‍സ് ആസ്ഥാനത്ത് യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ശേഷമായിരിക്കും യോഗം.