UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി സമന്‍സ്

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ്സിനെ അപകീര്‍ത്തി പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി സമന്‍സ്. അസമിലെ കാമരൂപ് മെട്രോപൊളിറ്റന്‍ കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചിരിക്കുന്നത്. സെപ്തംബര്‍ 29 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം.

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന പരാമര്‍ശമാണ് രാഹുലിനെ കോടതി കയറ്റിയത്. ഈ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ കേസ് നല്‍കുകായിരുന്നു. ആദ്യം മുംബൈയിലെ ഭീവണ്ടി കോടതിയും രാഹുലിന് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ താന്‍ ആരോടും മാപ്പ് പറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു രാഹുല്‍ കോടതി സമന്‍സ് അയച്ചതിനു പിന്നാലെ പറഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍