UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി പത്രങ്ങളില്‍ ഒന്നാം പേജില്‍ പരസ്യം; പുതിയ സര്‍ക്കാരിന്റെ തുടക്കം വിവാദത്തോടെ

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ പരസ്യം സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയില്‍ ഇറങ്ങിയ പത്രങ്ങളില്‍ നല്‍കിയത് വിവാദമായി. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക്‌സ് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളുടെ ഡല്‍ഹി എഡിഷന്റെ ഒന്നാം പേജിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐ ആന്റ് പി ആര്‍ ഡിയാണ് പരസ്യം നല്‍കിയിരിക്കുന്നത്.

മന്ത്രി മന്ദിരങ്ങളുടെ മോടി കൂട്ടലുകള്‍ ഒഴിവാക്കി ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി മന്ത്രിസഭ അധികാരമേല്‍ക്കും മുമ്പ് വന്‍ തുക ചെലവഴിച്ച് നല്‍കിയ പരസ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും എതിരായും അഭിപ്രായങ്ങളുണ്ടായി. ഈ പരസ്യം ധൂര്‍ത്താണെന്ന് ആരോപിച്ച് വിടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. ഈ പരസ്യത്തെ കുറിച്ച് നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങളുടെ കരടും അദ്ദേഹം എഫ് ബിയില്‍ പോസ്റ്റ് ചെയ്തു.

ചെലവ് ചുരുക്കുന്നതിനായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 30-ല്‍ നിന്നും 25 ആക്കി കുറയ്ക്കുകയും മന്ത്രിമാരുടെ എണ്ണം 19-ഉം ആക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടന്ന ദിവസം എല്ലാ മലയാള പത്രങ്ങളുടേയും എല്ലാ എഡിഷനുകളിലും ഒന്നാം പേജില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍