UPDATES

ബീഫ് രാഷ്ട്രീയം

പശു അമ്മയ്ക്ക് പകരമാണ്; കശാപ്പ് മുസ്ലിംകളുടെ അവകാശമല്ലെന്നും ഹൈദ്രാബാദ് ഹൈക്കോടതി

ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിക്കണമെന്നും വിധിയില്‍ ആവശ്യപ്പെടുന്നു

ഗോവധ നിരോധന നിയമം കര്‍ക്കശമാക്കണമെന്ന് ഹൈദ്രാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കന്നുകാലി വില്‍പ്പനയ്ക്കും കശാപ്പിനും വിജ്ഞാപനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബി ശിവശങ്കര റാവു ഉത്തരവ് പ്രഖ്യാപിച്ചത്.

പശു അമ്മയ്ക്കും ദൈവത്തിനും സമമാണെന്നും ഗോവധം മുസ്ലിംകളുടെ മൗലിക അവകാശമല്ലെന്നുമാണ് വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിക്കണമെന്നും വിധിയില്‍ ആവശ്യപ്പെടുന്നു. പശു പ്രത്യേക ജീവി വിഭാഗമാണെന്നും അത് കൊല്ലപ്പെടാനുള്ളതല്ലെന്നുമാണ് പറയുന്നത്. പശു ഒരു ദേശീയ സ്വത്താണ്. ഉടമസ്ഥാവകാശം അതിനെ കൊല്ലാനും കശാപ്പിന് വില്‍ക്കാനുമുള്ള അവകാശമല്ല. മറ്റേത് ജീവിയുടേതിനേക്കാളും അമ്മയുടെ മുലപ്പാലിനോട് ഏറ്റവും യോജിച്ചത് പശുവിന്‍ പാല്‍ ആണ്. പശുവിന്റെ ഡിഎന്‍എ സസ്തനിയായ മനുഷ്യന്റേതിന് യോജിച്ചതാണ് അതിന് കാരണം.

അതേസമയം ബക്രീദിന് പശുവിനെ കശാപ്പ് ചെയ്യണമെന്നത് മുസ്ലിം സമുദായത്തിന്റെ മതപരമായ മൗലിക അവകാശമായി കണക്കാക്കാന്‍ സാധിക്കില്ല. ബക്രീദിന് പശുവിനെ ബലി നല്‍കുന്നത് മുസ്ലിം വിശ്വാസത്തിന്റെ അത്യാവശ്യമായ കാര്യമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍