UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇനി ജീവപര്യന്തം തടവ് ശിക്ഷ

നിയമത്തിന് ഇന്ന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കി

ഗുജറാത്തില്‍ ഇനിമുതല്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ഇനിമുതല്‍ ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ 50,000 രൂപ പിഴയും അടയ്ക്കണം. ഇതുസംബന്ധിച്ച നിയമത്തിന് ഇന്ന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കി.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ പശുവിനെ കൊല്ലുന്നതും ഇറച്ചി കയറ്റുമതി ചെയ്യുന്നതും തടഞ്ഞുകൊണ്ട് 1954ലെ ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയായിരുന്നു ഇതുവരെയുള്ള ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്.

ഇതുകൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. പശുവിനെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടയമ ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍