UPDATES

ഗുജറാത്തില്‍ ഗോരക്ഷകരുടെ ആക്രമണം; മുസ്ലീം യുവാവ് കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഗുജറാത്തില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ ഇരുപത്തിയഞ്ചുകാരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയില്‍ ഗുജറാത്തിലെ ആശുപത്രിയിലായിരുന്നു മുഹമ്മദ് അയ്യൂബ് മേവ് എന്ന യുവാവ് മരിച്ചത്. ഗോരക്ഷകരുടെ ആക്രമണമത്തിലാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

രണ്ടു മാസം മുന്‍പ് നാലു ദളിത് യുവാക്കള്‍ക്ക് പശു സംരക്ഷകരുടെ മര്‍ദ്ദനമേറ്റ ഗുജറാത്തിനെ ഇളക്കിമറിച്ച സംഭവങ്ങള്‍ക്ക് ശേഷം പശു സംരക്ഷകരുടെ ആക്രമണത്തില്‍ മരിക്കുന്നയാളാണ് മുഹമ്മദ് അയ്യൂബ് മേവ്.

എസ് ജി ഹൈവേയില്‍ മേവിന്റെ കാര്‍ തട്ടി ഒരു പശു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നു പോലീസ് പറഞ്ഞു. 

മേവ് പശുവിനെ കടത്തുകയാണ് എന്നാരോപിച്ചാണ് പശു സംരക്ഷകര്‍ ആക്രമിച്ചത് എന്ന് അയാളുടെ സഹോദരന്‍ ഇമ്രാന്‍ ആരോപിച്ചു. 

ഗോരക്ഷകര്‍ എന്നു നടിച്ച് അതിക്രമങ്ങള്‍ കാട്ടുന്ന കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചകള്‍ക്ക് മുമ്പ് ആവിശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍