UPDATES

മോദി ഭരണത്തെ ഫാസിസ്റ്റെന്ന് വിളിക്കാനാവില്ല: കാരാട്ടിന്റെ വാദത്തെ അംഗീകരിച്ച് സിപിഐ

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ലെന്നും എന്നാല്‍ അതിന് ഫാസിസ്റ്റ് അനുഭാവമുണ്ടെന്നും സിപിഐ. മോദിയുടെ ഭരണത്തെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തെ അംഗീകരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി രംഗത്തെത്തി. കാരാട്ടിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് കനയ്യകുമാര്‍ എത്തിയിരുന്നു.

സിപിഐ മുഖപത്രമായ ന്യൂ എജില്‍ കനയ്യകുമാറിനെ തള്ളിയും കാരാട്ടിന്റെ വാദത്തെ അംഗീകരിച്ചുമാണ് എസ് സുധാകര്‍ റെഡ്ഡി എഴുതിയിരിക്കുന്നത്. ഇടതുപക്ഷത്ത് നല്ല ചര്‍ച്ചകളുണ്ടാവണമെന്നും പ്രായോഗികമായ സിദ്ധാന്തവുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം എഴുതുന്നു.

ഫാസിസ്റ്റല്ലെങ്കിലും ഫാസിസ്റ്റ് അനുഭാവമുള്ളതാണ് ഈ സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് സ്വഭാവത്തില്‍ എത്തിയോ അതോ ഫാസിസ്റ്റ് വഴിയിലാണോ എന്നുള്ള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകള്‍ക്കു വിടുന്നുവെന്നും എസ് സുധാകര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍