UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ നേതാവ് എബി ബര്‍ദന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന സിപിഐ നേതാവും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അമരക്കാരിലൊരാളുമായ എ ബി ബര്‍ദന്‍ (92) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ന്യൂദല്‍ഹിയിലെ ജിപി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മാറി മറിഞ്ഞു കൊണ്ടിരുന്ന അദ്ദേഹം ഇന്ന് രാത്രി 8.13-ഓടെയാണ് മരിച്ചത്.

ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ബാരിസോളില്‍ 1924 സെപ്തംബര്‍ 24-ന് ജനിച്ച അദ്ദേഹം ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറി. 1957-ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്രനായി ജയിച്ച അദ്ദേഹം പിന്നീട് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലാളി യൂണിയനായ എഐടിയുസിയുടെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി.

സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയതിനെ തുടര്‍ന്ന് 1990-കളിലാണ് അദ്ദേഹം പ്രവര്‍ത്തന മണ്ഡലം ദല്‍ഹിയിലേക്ക് മാറ്റുന്നത്.  1996-ല്‍ ഇന്ദ്രജിത്ത് ഗുപ്തയ്ക്കുശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പത്മാദേവ്, മക്കള്‍ പ്രൊഫസര്‍ അശോക് ബര്‍ദന്‍, ഡോക്ടര്‍ അല്‍ക്ക ബറുവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍