UPDATES

ഏകീകൃത സിവില്‍ കോഡിനെയും മുത്തലാഖിനെയും വിമര്‍ശിച്ച് സിപിഐഎം

അഴിമുഖം പ്രതിനിധി 

ഏകീകൃത സിവില്‍ കോഡിനെയും മുത്തലാഖിനെയും ശക്തമായി വിമര്‍ശിച്ച് സിപിഐഎം. ഇന്ന് കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് വിമര്‍ശനം. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പമാണ് പാര്‍ട്ടി. ഹിന്ദു വ്യക്തിനിയമവും പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരുതമനുഭവിക്കുന്നുണ്ട്. ഹിന്ദു വ്യക്തിനിയമം പരിഷ്‌ക്കരിച്ചതാണെന്ന കേന്ദ്രത്തിന്റെ വാദം  തെറ്റാണ്.  നിലവില്‍ ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നുണ്ട്. 

പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അനുവദനീയമല്ല. ഏകപക്ഷീയമായ മുത്തലാഖ് നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മുഴുവന്‍ മുസ്ലിം സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്നതായി സിപിഐ എം പിബി പത്ര കുറിപ്പില്‍ പറഞ്ഞു.

ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം  ചെയ്യുമെന്നും യോഗം വിലയിരുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍