UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ് ഡി പി ഐയുടെ വോട്ട് കൊണ്ട് ജയിച്ച സിപിഎം നഗരസഭാധ്യക്ഷ രാജി വച്ചു

എസ് ഡി പിഐ അംഗത്തിന്‍റെ വോട്ട്  സിപിഎം -കോണ്‍ഗ്രസ് മുന്നണിക്ക്  ലഭിക്കുകയും ചെയ്തു. ഇതോടെ ഗീത ജയിച്ചു. SDPI യുമായി സഹകരണം വേണ്ടെന്ന സിപിഎം നേതൃത്വത്തിന്‍റെ നിലപാട് മൂലം രാജി വെക്കുകയും ചെയതു.

മലപ്പുറം കൊണ്ടോട്ടി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം സ്വതന്ത്ര പി.ഗീത രാജിവച്ചു. വിജയത്തിന് നിർണ്ണായകമായ എസ് ഡി പി ഐയുടെ വോട്ട് വേണ്ടന്നു തീരുമാനിച്ചായിരുന്നു രാജി. ഇതിനിടെ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ മതേതര വികസന മുന്നണിയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് അംഗം പിന്‍മാറി. 

കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസും സിപിഎമ്മും നേതൃത്വം നൽകുന്ന മതേതര വികസന മുന്നണിയാണ് ഭരണം നടത്തുന്നത്. മുന്നണി ധാരണ പ്രകാരമായിരുന്നു ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ മതേതര വികസന മുന്നണിയിലെ സിപിഎം സ്വതന്ത്ര പി.ഗീത ഒരു വോട്ടിനാണ് ജയിച്ചത്. 40 അംഗങ്ങളില്‍ 20 പേര്‍ ഗീതയ്ക്ക് വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി  കെ.സി ഷീബയ്ക്ക് 19 വോട്ട് കിട്ടി. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. എസ്ഡിപിഐ അംഗത്തിന്റെ വോട്ട്  സിപിഎം -കോണ്‍ഗ്രസ് മുന്നണിക്ക്  ലഭിക്കുകയും ചെയ്തു. ഇതോടെ ഗീത ജയിച്ചു. SDPI യുമായി സഹകരണം വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് മൂലം രാജി വെക്കുകയും ചെയതു.

ഡിസിസി വിപ്പ് നല്‍കിയെങ്കിലും പത്തില്‍ ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളും ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. ഇവരെ പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. കൊണ്ടോട്ടിയിൽ നിലവിലെ യുഡിഎഫ് സംവിധാനം 18 ലീഗ് ഒരു കോണ്‍ഗ്രസ് അംഗവും ചേര്‍ന്നതാണ്. മതേതര മുന്നണിയിലെ കോൺഗ്രസ് സ്വതന്ത്രയായ ബി ആയിഷയാണ് വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍