UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിരോധ നിര തീര്‍ത്ത് സിപിഐഎം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം രാജ്ഭവന്‍ മുതല്‍ മഞ്ചേശ്വരം വരെ ജനകീയ പ്രതിരോധം നടത്തി. പ്രതിരോധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പ്രതിരോധത്തിന്റെ ഭാഗമായി ആയിരം കിലോമീറ്റര്‍ ദൂരം സിപിഐഎം പ്രവര്‍ത്തകര്‍ നാല് മണി മുതല്‍ അഞ്ച് മണിവരെ റോഡിനരികത്ത് ഇരുന്നു. പ്രതിരോധത്തിന്റെ ആദ്യ കണ്ണി സീതാറാം യെച്ചൂരിയും മഞ്ചേശ്വരത്ത് താലൂക്ക് ഓഫീസിന് മുന്നില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അവസാനകണ്ണിയുമായി. പാര്‍ട്ടി ദേശീയ തലത്തില്‍ ആഗസ്ത് ഒന്നു മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്. ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പ്പറേറ്റ് വല്‍ക്കരണം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സിപിഐഎം ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചത്. 25 ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്ന് സിപിഐഎം അവകാശപ്പെട്ടു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടത്തിയ ജനകീയ പ്രതിരോധത്തില്‍ നിന്ന് അഴിമുഖം പ്രതിനിധി വി ഉണ്ണികൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍