UPDATES

കണ്ണൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് വീടിന് നേരെ ബോംബേറ്

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ സിപിഎമ്മുകാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിനുനേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അശോകന്റെ ഗണ്‍മാനായ കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പി രഞ്ജിത്തിന്(29) പരിക്കേറ്റതിനെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗവുകൂടിയായ അശോകന്റെ വീടിനുനേരെ ബോംബേറ് ഉണ്ടായത്. വീടിനുനേരെ തുടര്‍ച്ചയായി ബോംബെറിഞ്ഞുവെന്നാണ് വിവരം. ബോംബെറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് അശോകന്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും പരുക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ല.

ബോംബെറിഞ്ഞശേഷം അക്രമിസംഘം രണ്ടുഭാഗങ്ങളിലേക്കായി ഓടിരക്ഷപ്പെട്ടുവെന്നാണ് അശോകന്‍ പറുന്നത്. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അശോകനുനേരെ ഇതിനുമുമ്പും വധശ്രമവും ഭീഷണിയും ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍