UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിയുടെ മുഖത്തിനേറ്റ അടി: കോടിയേരി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് രാഷ്ട്രീയം കളിക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം എന്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞു. ഇന്ന് ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടി ഉമ്മന്‍ചാണ്ടിയുടെ മുഖത്തിനേറ്റ അടിയാണ്. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ബാര്‍ കോഴ കേസ് ശരിയാം വിധം അന്വേഷണം തുടര്‍ന്നാല്‍ എത്തി നില്‍ക്കുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലാകും.

ബാബുവിന്റെ രാജിക്കത്ത് പോക്കറ്റില്‍ വച്ച് നടക്കാതെ ഗവര്‍ണര്‍ക്ക് കൈമാറി രാജി പ്രാബല്യത്തില്‍ വരുത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാറുടമകള്‍ കെ എം മാണിക്കും കെ ബാബുവിനും കോഴ നല്‍കിയത്. കുഞ്ഞാലിക്കുട്ടിക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി പണം വാങ്ങിയില്ല. ബാറുടമകള്‍ തന്നേയും പണവുമായി സമീപിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നതാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. 

ബാര്‍ കോഴ കേസില്‍ കെ ബാബുവിന് എതിരെ കേസെടുത്ത് കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്താന്‍ ശനിയാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍