UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിനെ പിണറായി സന്ദര്‍ശിച്ചു, ഉപദേശം തേടാനാണ് സന്ദര്‍ശനമെന്ന് നിയുക്ത മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു. സിപിഐഎമ്മിന്റെ ഏറ്റവും അവസാനത്തെ മുഖ്യമന്ത്രിയും അനുഭവ സമ്പത്തുള്ള വിഎസില്‍ നിന്നും ഉപദേശങ്ങള്‍ തേടിയാണ് പുതുക്കക്കാരനായ താന്‍ എത്തിയതെന്ന് പിണറായി പറഞ്ഞു.

പിണറായിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. വിഎസില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കാനാണ് എത്തിയതെന്നും അദ്ദേഹത്തില്‍ നിന്നും പലകാര്യങ്ങളും പഠിക്കാനുണ്ടെന്നും പിണറായി പറഞ്ഞു. അത് ഭരണത്തിന് ഗുണകരമാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പിണറായി വിഎസിനെ സന്ദര്‍ശിച്ചത്.

മെയ് 25-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കുമെന്ന് പിണറായി അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍