UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു: പ്രകാശ് കാരാട്ട്

അഴിമുഖം പ്രതിനിധി

യുഡിഎഫിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരളത്തിന്റെ വികസനത്തെ പിന്നോട്ട് അടിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിന്റെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലായെന്നും കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലായെന്നും കാരാട്ട് പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍. ബാര്‍ കോഴ, സോളാര്‍ തുടങ്ങിയ അഴിമതികളില്‍ മന്ത്രിമാരും സര്‍ക്കാരും മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്ന യാത്ര അഴിമതി രക്ഷാ യാത്രയാണെന്നും കാരാട്ട് പരിഹസിച്ചു. നവകേരള മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം എന്നീ മുദ്രാവാക്യങ്ങള്‍ പ്രസക്തമാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും ആര്‍ എസ് എസിനേയും കാരാട്ട് പ്രസംഗത്തില്‍ കടന്നാക്രമിച്ചു. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലും വേരുറപ്പിക്കാനാണ് ബിജെപിയും ആര്‍എസ് എസും ശ്രമിക്കുന്നത്. ചില മതസംഘടനകളുമായി ചേര്‍ന്ന് കേരളത്തിന്റെ മത സൗഹാര്‍ദ്ദത്തെ തകര്‍ക്കാനാണ് ഇരു സംഘടനകളുടേയും ശ്രമമെന്നും കാരാട്ട് ആരോപിച്ചു.

ആര്‍ എസ് എസിന്റെ ശ്രമങ്ങളെ തകര്‍ക്കാന്‍ യുഡിഎഫിന് ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍