UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കില്ലെന്ന് യെച്യൂരി

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്ലീനത്തില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്ക് അനുസരിച്ചാകും തന്ത്രങ്ങള്‍ രൂപീകരിക്കുക. ബംഗാളിലെ തെരഞ്ഞെടുപ്പു സഖ്യങ്ങള്‍ പ്ലീനത്തിനുശേഷം തീരുമാനിക്കും. വിഎസിനെ ഡയസില്‍ ഇരുത്തണമെന്ന് തീരുമാനിച്ചത് ബംഗാള്‍ ഘടകമാണെന്നും യെച്യൂരി വെളിപ്പെടുത്തി. പാര്‍ട്ടിയുടെ ഒരു സംസ്ഥാന ഘടകത്തിനും പൂര്‍ണ സ്വയംഭരണാധികാരം ഇല്ലെന്നും കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടാകും ഘടകങ്ങള്‍ നയം രൂപീകരിച്ച് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയെ ചെറുക്കാന്‍ പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കില്ലെന്നും യെച്യൂരി വ്യക്തമാക്കി. എല്ലാ കാര്യങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളെ കോപ്പിയടിക്കാനാകില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍