UPDATES

കുറ്റാരോപിതര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതിപൂർവമായ അന്വേഷണം സാധ്യമല്ല: പിണറായി

അഴിമുഖം പ്രതിനിധി

ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതിക്കേസില്‍ നീതിപൂർവമായ അന്വേഷണം സാധ്യമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബാര്‍കോഴക്കേസില്‍ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണെന്നും അതു കൊണ്ടാണ് കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും. ആരോപണവിധേയരായവര്‍ നിരപരാധികൾളാണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നത്, പിണറായി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍