UPDATES

ട്രെന്‍ഡിങ്ങ്

പിബി അംഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം ഇല്ല: സിപിഎം രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്

പ്രധാന പ്രശ്‌നങ്ങളില്‍ പിബി അംഗങ്ങള്‍ക്കിടയില്‍ വലിയ ഭിന്നതയുണ്ട്. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പിബി അംഗങ്ങള്‍ ആണെന്നും സംഘടനാ റിപ്പോര്‍ട്ട് പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസമില്ലായ്മ 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകുന്നു. പ്രധാന പ്രശ്‌നങ്ങളില്‍ പിബി അംഗങ്ങള്‍ക്കിടയില്‍ വലിയ ഭിന്നതയുണ്ട്. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പിബി അംഗങ്ങള്‍ ആണെന്നും സംഘടനാ റിപ്പോര്‍ട്ട് പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ലെ കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ അവഗണിക്കപ്പെട്ടു. ഇടതുപക്ഷ – ഇടത് ജനാധിപത്യ കക്ഷികളെ ഒരുമിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം സീതാറാം യെച്ചൂരിയെ രാജ്യസഭാംഗമാക്കുന്നതിന് വേണ്ടി നിര്‍ബന്ധം ചെലുത്തിയതായും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1998ലെ കല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ രണ്ട് വ്യത്യസ്ത ലൈനുകള്‍ തമ്മില്‍ വോട്ടെടുപ്പിന് ഇത്തവണ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണം എന്ന അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്‍റെ നിലപാട് പാര്‍ട്ടി തള്ളിയിരുന്നു. എല്ലാ ജനാധിപത്യ മത നിരപേക്ഷ കക്ഷികളുമായും ബിജെപിക്കെതിരെ ധാരണ വേണ്ടി വരുമെന്ന് ജനറല്‍ സെക്രട്ടറി യെച്ചൂരി വാദിക്കുമ്പോള്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും ധാരണയും പാടില്ലെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍