UPDATES

കോര്‍പ്പറേറ്റ് പ്രീണനത്തിനും ഹിന്ദുത്വ അജണ്ടയ്ക്കും എതിരെ പോരാട്ടം ശക്തമാക്കും; സിപിഎം കരട് രാഷ്ട്രീയ പ്രമേയം

അഴിമുഖം പ്രതിനിധി

വർഗ്ഗീയതയ്ക്കും നവ ഉദാരവത്കരണ നയങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ ശക്തമാക്കുമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം. സിപിഐഎം കേന്ദ്രക്കമ്മറ്റി അംഗീകരിച്ച പ്രമേയം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, കെ.വരദരാജൻ എന്നിവർ ചേർന്ന് പുറത്തിറക്കി. നരേന്ദ്ര മോദി സർക്കാരിൻറെ കോർപ്പറേറ്റ് പ്രീണനത്തിനും ആർഎസ്സ്എസ്സിൻറെ ഹിന്ദുത്വ അജണ്ടയ്ക്കും എതിരെ ബഹുജനങ്ങളെ അണി നിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

നവഉദാരവത്ക്കരണത്തിനെതിരായ പോരാട്ടം വർഗ്ഗീയതക്കെതിരായ പോരാട്ടത്തേക്കാൾ ചെറുതല്ലെന്നും കാരാട്ട് പറഞ്ഞു. ജനകീയ പോരാട്ടങ്ങൾക്ക് ഇടതുപക്ഷ ഐക്യം ശക്തമാക്കാൻ സിപിഎം മുന്നിട്ടിറങ്ങും. ബിജെപിക്കും ആർഎസ്സ്എസ്സിനുമെതിരായ പോരാട്ടത്തെ തെരഞ്ഞെടുപ്പ് തന്ത്രമായി തരംതാഴ്ത്തി കാണരുത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ തകർക്കുന്ന വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൻറെ ഭാഗമാണതെന്നും കാരട്ട് വ്യക്തമാക്കി.

വർഗ്ഗീയശക്തികൾ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ ഐക്യത്തിനായി പ്രയത്നിക്കണം. സാമൂഹികമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഹിന്ദുത്വ വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ ജാതിക്കും സ്ത്രീവിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളും ഉൾപ്പെടുത്തണം. പാഠപുസ്തകങ്ങൾ മാറ്റിയെഴുതിയും സിനിമയുടേതടക്കമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെട്ടും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയുമുള്ള ഹിന്ദു അജണ്ടകൾ അംഗീകരിക്കാനാകില്ല.

യുപിഎ സർക്കാർ നടപ്പിലാക്കിയ നവ ഉദാരവത്കരണ നയങ്ങളാണ് മോദി സർക്കാരും പിന്തുടരുന്നത്. യുഎസ്  പ്രസിഡന്‍റ് ബരാക് ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും ഇതിൻറെ ഭാഗമാണ്.ഇന്ത്യയുടെ വിദേശനയം പോലും അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നത്. കുത്തകമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ സമ്പദ് രംഗം വിദേശകുത്തകകൾക്ക് തുറന്ന് കൊടുക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു. നികുതികൾ കൂട്ടിയുംസബ്സിഡികൾ വെട്ടിക്കുറച്ചും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ പിഴിഞ്ഞെടുക്കുകയും ചെയ്യുന്ന നടപടികളാണ് മോഡി സർക്കാർ അനവുവർത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരെണ്ടതുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍