UPDATES

സംസ്ഥാന സമിതി പാനലില്‍ വി എസിന്റെ പേര് ഇല്ല

അഴിമുഖം പ്രതിനിധി

സംസ്ഥാന സമിതിയിലേക്കുള്ള പാനലില്‍ വി എസ് അച്യുതാനന്ദനെ ഉള്‍പ്പെടുത്തിയില്ല. ഒരാള്‍ക്കുള്ള സ്ഥാനം ഒഴിച്ചിട്ടാണ് പുതിയ പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. 88 അംഗ പാനലില്‍ 87 അംഗങ്ങളുടെ പേര് മാത്രമാണ്‌ നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. വി എസ് തിരിച്ചെത്തിയാല്‍ ഈ ഒഴിച്ചിട്ട സ്ഥാനത്തേക്ക് വി എസിന്റെ പേര് പരിഗണിക്കാനാണ് സാധ്യത. നേരത്തെ വി എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി എസ് തിരിച്ചെത്തിയാല്‍ മാത്രമെ ഈ ആവശ്യം പരിഗണിക്കേണ്ടതുള്ളുവെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം വി എസിനുള്ള തിരിച്ചടിയെന്ന നിലയില്‍ ഒരിക്കല്‍ വി എസിന്റെ അടുത്ത അനുയായിയും ഇപ്പോള്‍ എതിരാളിയും ആയ എ എന്‍ കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തവണത്തെ സംസ്ഥാന സമ്മേളനയോഗത്തില്‍ വി എസിനെതിരെ കടുത്തഭാഷയിലാണ് കൃഷ്ണദാസ് ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. വി എന്‍ വാസവന്‍, പി നന്ദകുമാര്‍, ഡോ. കെ ശിവദാസന്‍, സജി ചെറിയാന്‍ എന്നിവരും സംസ്ഥാന സമിതിയിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍