UPDATES

ഒപ്പം നില്‍ക്കാന്‍ ആരുമില്ല; സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഒറ്റപ്പെട്ട് ജയരാജന്‍

അഴിമുഖം പ്രതിനിധി

ഇ പി ജയരാജനെ പാര്‍ട്ടി കൈവിടുന്നതായി സൂചനകള്‍. നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ജയരാജനെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജയരാജനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി മന്ത്രിമാരായ എ കെ ബാലനും ധനമന്ത്രി തോമസ് ഐസക്കും രംഗത്തു വന്നു. ഇളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവരും ജയരാജന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ജയരാജന് വീഴ്ച പറ്റിയെന്നു തന്നെയാണ് സെക്രട്ടേറിയേറ്റിന്റെ പൊതുവികാരം. അതേസമയം പി കെ ശ്രീമതി മാത്രമാണ് ഇപ്പോള്‍ ജയരാജനെ പ്രത്യക്ഷത്തില്‍ അനുകൂലിച്ച് സംസാരിച്ചത്. ബന്ധുനിയമനത്തില്‍ ജയരാജനൊപ്പം പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളാണ് ശ്രീമതി.

ജയരാജനെതിരേ ശബ്ദമുയര്‍ത്തിയവരൊക്കെ രാജിയുള്‍പ്പെടെയുള്ള നടപടി ജയരാജനെതിരേ സ്വീകരിക്കണമെന്ന കാര്യത്തിലാണ് വന്നെത്തിയിരിക്കുന്നത്. ഇതുു തീര്‍ത്തും പ്രതികൂലമായ അന്തരീക്ഷത്തിലേക്കാണ് ജയരാജനെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതേസമയം പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ രണ്ടുപേരും ജയരാജനെ സംരക്ഷിച്ചു നിര്‍ത്താന്‍ സാധ്യതയില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ തന്നെയാകും തീരുമാനം എടുക്കുക. ഏതായാലും വരുന്ന മണിക്കൂറിനുള്ളില്‍ ജയരാജന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍