UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ളവര്‍ക്ക് പിന്തുണ: നിലപാട് വ്യക്തമാക്കി സിപിഎം

എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ എസ് ബിജെപിയുമായി സഹകരിക്കാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്. ഗ്രാമീണ മേഖലകളിലും കര്‍ഷകര്‍ക്കിടയിലും വലിയ പിന്തുണ ജെഡിഎസിനുണ്ട്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുപ്പതിനടുത്ത് സീറ്റുകളിലാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി മത്സരിക്കുന്നത്. ബാക്കി എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഇന്നലെ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ആണ് കര്‍ണാടകയില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി എന്ന് യെച്ചൂരി ചൂണ്ടിക്കാട്ടുകയും ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്നാണോ ജനങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യം എന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ ഓരോ സ്ഥലത്തും ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് ജനങ്ങള്‍ക്ക് അറിയാം എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

18-19 സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. മറ്റ് ഇടതുപാര്‍ട്ടികളും സഖ്യകക്ഷികളും കൂടി 11-12 സീറ്റുകളില്‍ മത്സരിക്കും. കര്‍ണാടകയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ആകെ 224 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. മിക്കവാറും സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം എന്ന് പറഞ്ഞ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ എസ് ബിജെപിയുമായി സഹകരിക്കാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്. ഗ്രാമീണ മേഖലകളിലും കര്‍ഷകര്‍ക്കിടയിലും വലിയ പിന്തുണ ജെഡിഎസിനുണ്ട്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ ജനവിധി തേടിയ സിപിഎമ്മിന് 68,775 വോട്ടുകളാണ് (0.22%) കിട്ടിയത്. എട്ട് സീറ്റുകളില്‍ മത്സരിച്ച സിപിഐയ്ക്ക് 25,450 (0.08%) വോട്ടുകളും.

കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ കര്‍ണാടകയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ജനത ദള്‍ എസ്, ബി എസ് പിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. ബി എസ് പി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി ദേവ ഗൌഡ കോണ്‍ഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ നിയന്ത്രിക്കുന്നയാളും മുന്‍ മുഖ്യമമന്ത്രിയും ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ബിജെപിയോട് മൃദു സമീപനം പുലര്‍ത്തുകയുമാണ് ചെയ്യുന്നത്. ബിജെപി പിന്തുണയോടെയാണ് 2006ല്‍ കുമാരസ്വാമി മുഖ്യമന്ത്രി ആയിരുന്നത്.

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഗുജറാത്ത് സിപിഎമ്മും കാരാട്ടിന്റെ രണ്ട് തരം നിയോലിബറലിസവും

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍