UPDATES

കണ്ണൂരില്‍ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. പാനൂര്‍ വടക്കേപൊയിലൂര്‍ ബോംബേറില്‍ ഇന്നലെ രാത്രി രണ്ടിന് നടന്ന ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പാറയുള്ളപറമ്പത്ത് വീട്ടില്‍ വിനോദാണ് അക്രമിസംഘത്തിന്റെ പതിയിരുന്നുള്ള ബോംബേറില്‍ കൊല്ലപ്പെട്ടത്. 

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു പാനൂര്‍ മേഖലയിിലും തലശേരി താലൂക്കിലും ഇന്നു ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍