UPDATES

സിപിഎം-ബിജെപി സംഘർഷം;കണ്ണൂർ ചക്കരക്കല്ലിൽ നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചക്കരക്കല്ല് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്ത് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ചക്കരക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം അഞ്ചരക്കണ്ടി ഏരിയാകമ്മറ്റി ഓഫീസ് അക്രമികള്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയും രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന ഓ.കെ.രാജേഷ്, ലിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രാജേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇവര്‍ കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെതുടര്‍ന്ന് രാവിലെ എട്ടരയോടെ ബിജെപി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് സിപി രഞ്ജിത്തിന് വെട്ടേല്‍ക്കുകയായിരുന്നു. ഇതെതുടര്‍ന്ന് കനത്ത സംഘര്‍ഷത്തിലാണ് മേഖല. മുതുകുറ്റി ടൗണില്‍ വെച്ചായിരുന്നു രഞ്ജിത്തിന് വെട്ടേറ്റത്. നിര്‍മ്മാണത്തൊഴിലാളിയായ രഞ്ജിത് ജോലിസ്ഥലത്തേക്ക് പോകാന്‍ നില്‍ക്കവേയാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് സിപിഎം പിബി അംഗം പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമ്മതത്തോടെയാണ് അക്രമം നടക്കുന്നതെന്ന് പിണറായി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍