UPDATES

നോട്ട് നിരോധനം പിന്‍വലിക്കണ്ട, ശരിയായി നടപ്പാക്കിയാല്‍ മതിയെന്ന് സിപിഎം

അഴിമുഖം പ്രതിനിധി

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കേണ്ടതില്ല. അത് ശരിയായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നിലപാട് വ്യക്തമാക്കിയത്.

ഇതിനിടെ വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കാണുക. അതേസമയം രാഷ്ട്രപതിയെ കാണാനുള്ള സംഘത്തിലെക്കുള്ള മമതയുടെ ക്ഷണം സിപിഎം തള്ളി. നേരത്തെ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍