UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഴക്കുഴിയെടുക്കാന്‍ പിക്കാസുമെടുത്ത് ആദ്യം ഇറങ്ങിയത് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍

സിപിഎമ്മിന്റെ വരള്‍ച്ചപ്രതിരോധ ക്യാമ്പയിന്റെ ഭാഗമായിരുന്നു കെ രാധാകൃഷ്ണന്‍ മഴക്കുഴി വെട്ടിയത്

തൃശ്ശൂര്‍ ചേലക്കര നിവാസികള്‍ക്ക് മഴക്കുഴിയുടെ പ്രധാന്യം മനസ്സിലാക്കിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പിക്കാസുമെടുത്ത് അതിന് ആദ്യം ഇറങ്ങിയപ്പോള്‍ സഹപ്രവര്‍ത്തര്‍ക്കും ആവേശമായി. സിപിഎമ്മിന്റെ വരള്‍ച്ചപ്രതിരോധ ക്യാമ്പയിന്റെ ആദ്യഘട്ടമായ മഴക്കുഴി നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാധാകൃഷ്ണന്‍ തന്റെ കൈകൊണ്ട് തന്നെ മഴക്കുഴി വെട്ടിയായിരുന്നു. തോന്നൂര്‍ക്കരയിലെ തന്റെ സ്വന്തം വീട്ടില്‍ സ്വയം മഴക്കുഴി കുഴിച്ച് സിപിഎം ജില്ലാ സെക്രട്ടറി സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയാവുകയായിരുന്നു.

ബുധനാഴ്ച ബനിയനും കള്ളിമുണ്ടും ധരിച്ച് രാധാകൃഷ്ണന്‍ തന്റെ വീട്ടില്‍ കുഴിച്ച മഴക്കുഴിയോടെ വരള്‍ച്ചപ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുംനാളില്‍ രണ്ടുലക്ഷം മഴക്കുഴികളെടുക്കാനുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ അവരുടെ വീട്ടുവളപ്പുകളില്‍ നാലടിനീളത്തിലും രണ്ടടി താഴ്ചയിലുമുള്ള അഞ്ചുവീതം കുഴികളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്ഥലങ്ങള്‍ കൂടുതല്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മഴക്കുഴി നിര്‍മിക്കാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍