UPDATES

ഗുണ്ടാ ആക്രമണം; സക്കീര്‍ ഹുസൈന്റെ വിഷയവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

അഴിമുഖം പ്രതിനിധി

ഗുണ്ടാ ആക്രമണത്തിന്റെ പേരില്‍ ഒളിവില്‍ പോകേണ്ടി വന്ന സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ വിഷയം ഇന്ന് സിപിഎം ചര്‍ച്ച ചെയ്യും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകനായ ഗിരീഷ് ബാബു കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയിരുന്നു.

പ്രതികളെ സംരക്ഷിക്കുന്നത് പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരുന്നു. രാജീവ് വിരുദ്ധ പക്ഷം ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്.  സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റു കൂടിയായ സക്കീര്‍ ആ സ്ഥാനത്ത് എത്തിയത് രാജീവിന്റെ പിന്തുണയോടെ ആയിരുന്നു.  അതുകൊണ്ട് തന്നെ ഇന്നതെ യോഗം വളരെ നിര്‍ണായകമാണ്. സക്കറീന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നു രാവിലെ പരിഗണിക്കും. ജാമ്യം ലഭിക്കുന്നതനുസരിച്ചു ഇന്ന് ഉച്ചയ്ക്കു നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ സക്കറീനെതിരെയുള്ള പാര്‍ട്ടി നടപടി തീരുമാനിക്കുമെന്നാണ് വിവരം.

മറ്റൊരു ഗുണ്ടാ ആക്രമണ കേസില്‍ പങ്കാളിയായ മരട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. സക്കീറിനെതിരെ നടപടി എടുക്കാത്തതില്‍ ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരി പങ്കെടുക്കുന്ന കമ്മറ്റി ഇന്ന് ചേരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍