UPDATES

ഗുരുദാസനെയും വൈക്കം വിശ്വനെയും ഒഴിവാക്കി പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ്; വി എസ് പുറത്ത് തന്നെ

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കേണ്ട ഘടകം ഏതെന്ന് തീരുമാനിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. വിഎസ് പങ്കെടുത്ത യോഗത്തില്‍ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിനെ നിശ്ചയിച്ചാണ് യോഗം പിരിഞ്ഞത്. എന്നാല്‍ വിഎസ് പ്രവര്‍ത്തിക്കേണ്ട ഘടകത്തെ കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുക്കും. വിഎസ് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ്. 

നിലവിലെ സെക്രട്ടറിയേറ്റില്‍ നിന്നും വിഎസ്, പികെ ഗുരുദാസന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. പകരം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി, നിലവിലെ കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍, എജെ തോമസ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പികെ ഗുരുദാസനെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കുമ്പോള്‍, വൈക്കം വിശ്വന്‍ സെക്രട്ടറിയേറ്റിന് പുറത്തായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. 

പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പതിനാറ് അംഗങ്ങളാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാവുക. ഇവിടെയും ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ജി സുധാകരന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒഴിച്ചിട്ടിരുന്ന സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. 

വിഎസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് തീരുമാനങ്ങള്‍ എല്ലാം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍