UPDATES

സിപിഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം; വിഎസ് പങ്കെടുക്കില്ല

അഴിമുഖം പ്രതിനിധി

സംസ്ഥാന സമ്മേളനത്തിന് ശേഷം ആദ്യമായി ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള അടവുനയത്തിന്റേയും രാഷ്ട്രീയ പ്രമേയത്തിന്റേയും കരടുകളില്‍ വരുത്തേണ്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നാളെയുമാണ് തിരുവനന്തപുരത്ത് സംസ്ഥാന സമിതി ചേരുന്നത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്ത വിഎസിനെ കേന്ദ്ര കമ്മറ്റി അംഗം എന്ന നിലക്കാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

എന്നാല്‍ തനിക്കെതിരെ പാര്‍ട്ടി സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കേണ്ട എന്നാണ് വിഎസിന്റെ നിലപാട്. വിഷയത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം വരുന്നതുവരെ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

വിഎസ് പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരം താണു എന്നായിരുന്നു സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയിരുന്നത്. ഇത് പിന്‍വലിക്കണമെന്ന് വിഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം അതിന് തയ്യാറാകാതെ വന്നപ്പോള്‍ അദ്ദേഹം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. വിഎസിന്റെ ആവശ്യം ഈ മാസം 20, 21 തിയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍