UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐഎമ്മിനും വിജയം

അഴിമുഖം പ്രതിനിധി

വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐഎമ്മിനും വിജയം. അതേസമയം സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു.

ഉത്തര്‍പ്രദേശ്‌ മുസാഫര്‍നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ ബിജെപി പരാജയപ്പെടുത്തി. അതേസമയം എസ് പിയെ ദിയോബന്ദ് സീറ്റില്‍ കോണ്‍ഗ്രസും തോല്‍പ്പിച്ചു. ഫൈസാബാദ് സീറ്റ് മാത്രമാണ് എസ് പിക്ക് നിലനിര്‍ത്താനായത്. അടുത്ത വര്‍ഷം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പുകള്‍.

ത്രിപുരയിലെ ബിര്‍ഗഞ്ച് ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയെ സിപിഐഎം പരാജയപ്പെടുത്തി. സിപിഐഎമ്മിന്റെ പരിമള്‍ ദേബ്‌നാഥിന് 20,355 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയുടെ രഞ്ജിത് ദാസിന് 9,758 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ കോണ്‍ഗ്രസിന് 1231 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശും പോയി.

മുസഫര്‍നഗര്‍ സീറ്റ് 2012 മുതല്‍ സമാജ് വാദി പാര്‍ട്ടി കൈവശം വച്ചിരിക്കുകായിരുന്നു. ഇവിടെ 2013-ല്‍ നടന്ന വര്‍ഗീയ ലഹളയില്‍ 60 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നിരുന്നു. ലഹള മൂലം വര്‍ഗീയധ്രുവീകരണം സംഭവിച്ച ഇവിടെ 2014-ലെ ദേശീയ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിരുന്നത്.

സംസ്ഥാനത്തെ ഏറ്റവും അധികം വര്‍ഗീയ അസ്വസ്ഥമായ ഇടങ്ങളാണ് മുസഫര്‍നഗറും ദിയോബന്ദും ഫെയ്‌സാബാദും. മൂന്നിടത്തേയും എസ് പിയുടെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്.

കര്‍ണാടകയില്‍ രണ്ട് സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നുണ്ട്. അതേസമയം പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ ശിരോമണി അകാലി ദളിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചു. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ശിവസേന സീറ്റ് നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍