ടീം അഴിമുഖം
കൊല്ലം പറവൂരില്‍ ഉത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു 102 പേര്‍ മരിച്ചിരിക്കുന്നു. 300ലേറെ പേര്‍ പരുക്കുപറ്റി വിവിധ ആശുപത്രികളില്‍. പരിക്ക് പറ്റിയ നിരവധി പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് അധികൃതര്‍ പറയുന്നത്.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ നിരോധിച്ച മത്സര കമ്പത്തിനിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മോദി കേരളത്തിലേക്ക് വരുന്നു എന്നാണ് വാര്‍ത്തകള്‍.
അങ്ങനെ എല്ലാം പതിവ് പോലെ.
കുറച്ചു ദിവസങ്ങളുടെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഈ ദുരന്തവും നമ്മുടെ ഓര്‍മ്മകളില്‍ നിന്നുമായും. ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ മാത്രം തീരാ ദുഃഖത്തില്‍ ജീവിതം തള്ളി നീക്കും. ഏത് ദൈവത്തിനാണ് അവരുടെ ദുഃഖത്തെ അടക്കാന്‍ സാധിക്കുക?
നിരോധിക്കപ്പെട്ട മത്സര കമ്പത്തിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ കമ്പം നടക്കുമോ എന്നു തീര്‍ച്ചയുണ്ടായിരുന്നില്ല എന്നു പ്രദേശവാസിയായ ഗോപീകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഉന്നതതല ഇടപെടലുകളുടെ ഭാഗമായി മത്സര കമ്പമില്ലാതെ വെടിക്കെട്ട് നടത്തുകയായിരുന്നു. അനുമതിയുടെ കാര്യം അനിശ്ചിതത്വത്തിലായിട്ടും എങ്ങനെയാണ് ഇത്രയധികം സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചു വെച്ചത്? പോലീസും അധികൃതരും കരാറുകാരും ഉത്സവ കമ്മിറ്റിക്കാരും ഒക്കെ ഉള്‍പ്പെടുന്ന ഒരു കച്ചവട സംഘത്തിന്‍റെ നിയമവിരുദ്ധ കളികളാണ് ഇത് വെളിപ്പെടുത്തുന്നത്.
ആരാധനാ സ്ഥലങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല. 1952ല്‍ ശബരിമലയിലും തലശ്ശേരി ജഗന്നാഥ ക്ഷേതത്തിലുമൊക്കെ വെടിക്കെട്ടിനിടെ വന്‍ദുരന്തങ്ങള്‍ ഉണ്ടായി. ഈ അടുത്ത ദിവസമാണ് പാലക്കാട് നെന്മാറ വേലയ്ക്കിടെ അപകടമുണ്ടായത്. തിരുവനന്തപുരത്ത് ആറാട്ടിന് കൊണ്ടുവന്ന ആനയിടഞ്ഞു പാപ്പാനെ ചവിട്ടിക്കൊന്നത് കഴിഞ്ഞ ദിവസമാണ്. തീര്‍ഥാടന കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്നത് വടക്കേ ഇന്ത്യയില്‍ സാധാരണമാണ്.
എന്തു ആചാരത്തിന്റെ പുറത്താണ് ഇത്തരം ആഘോഷ ആഭാസങ്ങള്‍ നടത്തുന്നത്? എന്തുകൊണ്ടാണ് ഭരണകൂടങ്ങള്‍ക്ക് ഈ ആഘോഷങ്ങള്‍ തടയാന്‍ സാധിക്കാത്തത്? എന്തിനും ഏതിനും മത-സാമുദായിക അദ്ധ്യക്ഷന്‍മാരെ ചെന്നു കാണുന്ന രാഷ്ട്രീയക്കാര്‍ക്ക് ഈ അപരിഷ്കൃതാഘോഷങ്ങള്‍ അവസാനിപ്പിക്കണം എന്നു ആവശ്യപ്പെടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
ചോദ്യങ്ങള്‍ എപ്പോഴും ചോദ്യങ്ങളായി അവശേഷിക്കുന്നു. വേനലിന്റെ കടുത്ത ചൂടില്‍ മദപ്പാടുകൊണ്ട് ആനകള്‍ വീണ്ടും വീണ്ടും നിഷ്കളങ്കരായ ആളുകളെ ചവിട്ടിയും കുത്തിയും കൊല്ലുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കൊടുംചൂടില്‍ വെടിക്കെട്ട് പുരകള്‍ക്ക് തീപിടിച്ചു കൊണ്ടേയിരിക്കുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണക്കയത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് എല്ലാ ഐശ്വര്യവും പ്രദാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്ന ദൈവം ഈ ഉത്സവ കച്ചവടക്കാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ഇനി ഈ ദുരാചാര ആഘോഷങ്ങള്‍ വേണ്ട എന്നു പറയാത്തത്? ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ദൈവങ്ങള്‍?