UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിക്കെട്ട് നടത്തിയത് കളക്ടറുടെ നിരോധനം മറികടന്ന്‍

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 89 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടത്തിന് കളക്ടറുടെ അനുമതി ഉണ്ടായിരുന്നില്ല എന്ന വിവരങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം ദേവസ്വം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ജെ കൃഷ്ണന്‍ കുട്ടി പിള്ള നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് കളക്ടര്‍ ഇതിന് അനുമതി നിഷേധിച്ചത്. പരിസരവാസികളുടെ അനുമതി വാങ്ങിയിട്ടില്ല, അനുവദനീയ അളവില്‍ കൂടുതല്‍ കരിമരുന്ന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്, ജനവാസ പ്രദേശത്താണ് വെടിക്കെട്ട് നടത്തുന്നത്, ക്ഷേത്രാചാര പ്രകാരമുള്ള വെടിക്കെട്ടല്ല, മത്സരക്കമ്പമാണ് ഇവിടെ നടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. എന്നാല്‍ ഇത് മറച്ചുവച്ചുകൊണ്ട് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കമ്പക്കെട്ട് നടത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍