ഉണ്ണികൃഷ്ണന്‍ വി
“എല്ലാവരും അവരവരുടെ റിസ്കില്‍ തന്നെ പങ്കെടുക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ അമ്പലക്കമ്മിറ്റി ഉത്തരവാദിത്വം വഹിക്കില്ല എന്ന് അനൌണ്സ് ചെയ്തിരുന്നു..” പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകട സ്ഥലത്തുണ്ടായിരുന്ന കൊല്ലം കുറുമണ്ഡല്‍ സ്വദേശി മണികണ്ഠന്‍ പറഞ്ഞു.
സാധാരണ ഇവിടെ നടക്കാറുള്ളത് മത്സര കമ്പമാണ്. ആശാന്മാര്‍ ഓരോ ഐറ്റം പൊട്ടിക്കുമ്പോഴും അടുത്തത് എന്തെന്നുള്ള വിളിച്ചു പറഞ്ഞുള്ള ഒരു പരിപാടിയും ഇന്നലെ ഇല്ലായിരുന്നു. സാധാരണ സംഭവിക്കാറുള്ളത് ഓരോരുത്തരും മാറി മാറി കരിമരുന്നുപ്രയോഗം നടത്തുക എന്നതാണ്. എന്നാല്‍ ഇപ്രാവശ്യം എല്ലാം കൂടി കൂട്ടിയിട്ടു കത്തിക്കുന്ന രീതിയിലായിരുന്നു.
വൈകിട്ട് മുതലേ ഞാന്‍ അമ്പലത്തില്‍ ഉണ്ടായിരുന്നു. വൈകിട്ട് മുതല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പം ഒരുക്കുന്ന സമയത്ത് നാലു പേര്‍ക്ക് പരിക്കുണ്ടായി. ഒരാളുടെ കേഴ്വി പോയി. അപ്പൊഴേ ഞങ്ങള്‍ക്ക് പന്തികേട് മണത്തിരുന്നു.
രണ്ട് ആശാന്മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒരാള്‍ അമ്പലത്തിന്റെ തെക്കു ഭാഗത്തും രണ്ടാമന്‍ വടക്കു ഭാഗത്തും. രാത്രിയില്‍ തുടങ്ങിയ കമ്പത്തിന്റെ നല്ലൊരു ശതമാനവും തീരാറായപ്പോഴാണ് അപകടം ഉണ്ടാവുന്നത്. ഞാനും മറ്റൊരാളും കൂടി അപ്പോള്‍ തെക്കേ കമ്പപ്പുരയുടെ അടുത്തായിരുന്നു നിന്നിരുന്നത്.
സുരേന്ദ്രന്‍ ആശാനും കൃഷ്ണന്‍കുട്ടി ആശാനുമായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ബാരിക്കേഡ് ഒക്കെ കെട്ടിയിട്ടുണ്ടായിരുന്നു ചുറ്റും. ഞെരിപ്പ് (മാലപ്പടക്കങ്ങള്‍ പൊട്ടിക്കുന്നത്) കഴിഞ്ഞപ്പോഴാണ് പ്രശ്നമായത്. ആദ്യ തവണ കത്തിച്ച സാധനങ്ങള്‍ വെള്ളം ഒഴിച്ച് അണയ്ക്കുകയും ചെയ്തിരുന്നു.
കൃഷ്ണന്‍ കുട്ടി ആശാന്റെ അസ്സിസ്റ്റന്‍റ്റുകളില്‍ ഒരാള്‍ ആണ് അമിട്ട് കൊണ്ടുവന്നത്. തുടങ്ങുന്നതിനു മുന്‍പ് തന്നെ ആശാന്മാര്‍ രണ്ടു പേരും കമ്പപ്പുരയ്ക്കു സമീപം നിന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കെ കമ്പപ്പുരയ്ക്കു സമീപം ബാരിക്കേഡ് ഇല്ലാത്ത കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെക്കൂടി ആള്‍ക്കാര്‍ കമ്പപ്പുരയിലും അതിനടുത്തുള്ള മണ്ഡപങ്ങളിലും കയറി നില്‍ക്കുന്നുണ്ടായിരുന്നു.
കമ്പത്തിനിടെ ചില ഐറ്റങ്ങള്‍ അധികം ഉയരാതെ പോകുന്നുണ്ടായിരുന്നു. മുകളില്‍ വച്ച് പൊട്ടാതെ താഴെയെത്തുന്ന അത്തരം സാമഗ്രികള്‍ താഴെയെത്തുമ്പോള്‍ പൊട്ടും. അങ്ങനെ ചിലപ്പോള്‍ അപകടമുണ്ടാവുകയും ചെയ്യും, അതിനാലാണ് അവര്‍ നാട്ടുകാരോട് അവിടെ നില്‍ക്കരുത് എന്ന് പറഞ്ഞത്. അങ്ങനെ വന്ന ഒരു തീപ്പൊരിയാണ് അപകടം ഉണ്ടാക്കിയതും.
കൃഷ്ണന്‍ കുട്ടി ആശാന്റെ അസിസ്റ്റന്റ്റ് കൊണ്ടുവന്ന അമിട്ടിലേക്ക് തീപ്പൊരി പിടിക്കുകയായിരുന്നു. അയാളുടെ കൈയ്യില്‍ നിന്നും കമ്പപ്പുരയില്‍ ഉണ്ടായിരുന്ന വെടിമരുന്നു സാമഗ്രികളിലേക്ക് തീപിടിച്ചു. പിന്നെയുണ്ടായത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും തലപെരുക്കും.
ഈ സംഭവം നടക്കുന്നതിനു കുറച്ചു മുന്‍പാണ് ഞാന്‍ നിന്ന സ്ഥാനം മാറ്റിയത്. എന്തോ പന്തികേട് തോന്നിയാണ് ഞാന്‍ കമ്പപ്പുരയുടെ അടുത്തു നിന്നു മാറിയത്. മാറി നിന്ന് കുറച്ചു സമയത്തിനുള്ളിലാണ് ഇതെല്ലാം നടന്നത്. ആകെ ഷോക്കടിച്ച പോലെയൊരു അവസ്ഥയായിരുന്നു. തീപ്പിടിത്തം നടന്നതോടെ കരണ്ടും പോയി. തീയുടെ വെളിച്ചത്തില്‍ ചുറ്റും പലരും തെറിച്ചു വീഴുന്നത് കണ്ടു. പലരുടെയും കൈയും കാലുമൊക്കെ പൊള്ളി അടരുന്നത് കാണേണ്ടി വന്നു. എന്റെ അടുത്തു നിന്ന ആളിനെപ്പോലും എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. പൊടിയും തീയും പുകയും കാരണം ആകെ കാഴ്ച മറഞ്ഞു. പുകയൊന്നടങ്ങിയപ്പോള്‍ ഞാന്‍ കാണുന്നത് ചുറ്റും കിടക്കുന്ന ശരീരങ്ങള്‍ ആയിരുന്നു. പലരും ദേഹത്തിന്റെ നല്ലൊരു ഭാഗവും പൊള്ളിപ്പോയവര്‍. വെടിമരുന്നിന്റെ ഗന്ധം മാത്രം ആയിരുന്നു കുറച്ചു സമയം. അത് മാറാന്‍ തുടങ്ങിയപ്പോഴേക്കും മനുഷ്യമാംസം പൊള്ളുന്ന ഗന്ധം. ചുറ്റുമുള്ളവരില്‍ ജീവനുള്ളതേത് ഇല്ലാത്തതേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.അപ്പോഴും പലരുടെയും ദേഹത്ത് തീയുണ്ടായിരുന്നു. ചിലര്‍ വെള്ളത്തിനു വേണ്ടി കരയുന്നു, മറ്റുള്ളവര്‍ ഉറ്റവരെവിടെ എന്നന്വേഷിക്കുന്നു. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്.
സംഭവം നടന്നു കുറച്ചു സമയം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. ആകെ ഇരുട്ടും വാഹനം കിട്ടാനുള്ള പ്രയാസവും കാരണമാണ് താമസം ഉണ്ടായത്. ഭൂകമ്പം ഉണ്ടായതു പോലെയാണ് തോന്നിയത് എന്നാണ് സമീപപ്രദേശത്തുള്ളവര്‍ പറഞ്ഞത്. പല വീടുകളും നശിച്ചു. അവരൊക്കെ ഓടി വന്നു. വാഹനമുള്ളവര്‍ അതില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും പോലീസും മറ്റുള്ളവരും എത്തിയിരുന്നു. ജീപ്പിലും ആംബുലന്‍സിലുമായി അവരെ ആശുപത്രിയില്‍ എത്തിച്ചു ആരെയൊക്കെ എങ്ങോട്ടാണ് കൊണ്ടു പോയത് എന്ന് ഇപ്പോഴും അറിഞ്ഞു വരുന്നതേ ഉള്ളൂ.
(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)