UPDATES

കായികം

കരീബിയന്‍ ദ്വീപില്‍ ചുറ്റി വിരാട് കോഹ്‌ലിയും സംഘവും; ഒപ്പം അനുഷ്‌കയും

വിരാട് കോഹ്ലി, അനുഷ്‌ക ശര്‍മ്മ, ആര്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിന്റെ ചിത്രം കെഎല്‍ രാഹുലാണ് ട്വിറ്ററില്‍ പങ്ക്‌വെച്ചിരിക്കുന്നത്.

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 318 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിരാട് കോഹ്ലിയും സംഘവും ഇടവേളകള്‍ ആഘോഷമാക്കുകയാണ്. ആന്റിഗ്വയില്‍ നാല് ദിവസത്തിനുള്ളില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ടീം ബാറ്റിംഗിലും ബൗളിംഗിലും കരുത്ത് കാണിച്ചു. പരമ്പരയില്‍ 1-0 ന് ലീഡ് നേടിയതിന് ശേഷം വിരാട് കോഹ്ലിയും സംഘവും കരീബിയന്‍ ദ്വീപുകള്‍ ചുറ്റുകയാണ്. കോഹ്‌ലിക്കും സംഘത്തിനും ഒപ്പം  കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയും ഒപ്പമുണ്ട്.

വിരാട് കോഹ്ലി, അനുഷ്‌ക ശര്‍മ്മ, ആര്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിന്റെ ചിത്രം കെഎല്‍ രാഹുലാണ് ട്വിറ്ററില്‍ പങ്ക്‌വെച്ചിരിക്കുന്നത്.  ‘അനന്തമായ നീല്’, ‘കടല്‍ത്തീരവും സൂര്യാസ്തമയവും ഒരു മാരകമായ സംയോജനമാണ്,’ എന്ന് ചിത്രത്തിന് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 30 മുതല്‍ ജമൈക്കയില്‍ ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെതുമായ ടെസ്റ്റില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ടി 20 ഐ പരമ്പരയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 3-0 ന് തോല്‍പ്പിക്കുകയും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 2-0 ന് വിജയിക്കുകയും ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍