UPDATES

കായികം

2022 ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനേയും ഉള്‍പ്പെടുത്തിയേക്കും

2018 ല്‍ ഇന്‍ഡോനേഷ്യയില്‍ നടന്ന ഗെയിംസില്‍ നിന്ന് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നു.

2022 ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനേയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഹാങ്ഷു ആണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010 ലേയും 2014 ലേയും ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും 2018 ല്‍ ഇന്‍ഡോനേഷ്യയില്‍ നടന്ന ഗെയിംസില്‍ നിന്ന് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ നടക്കാനിരിക്കുന്ന അടുത്ത ഗെയിംസില്‍ ക്രിക്കറ്റിനെ തിരിച്ചെത്തിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലിയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത്.

നേരത്തെ ഗുവാംഗ്ഷുവില്‍ നടന്ന 2010 ലെ ഏഷ്യന്‍ ഗെയിംസിലും, ഇഞ്ചിയോണ്‍ ആതിഥേയത്വം വഹിച്ച 2014 ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റും മത്സരയിനമായിരുന്നു. ടി20 ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍ നടന്നത്. 2010 ല്‍ ക്രിക്കറ്റിലെ പുരുഷ സ്വര്‍ണ മെഡല്‍ ബംഗ്ലാദേശും, വനിതാ സ്വര്‍ണ മെഡല്‍ പാകിസ്ഥാനും നേടിയപ്പോള്‍, 2014 ല്‍ ശ്രീലങ്ക പുരുഷന്മാരിലും, പാകിസ്ഥാന്‍ വനിതകളിലും സ്വര്‍ണം കരസ്ഥമാക്കി. 2014 ലെ രണ്ടാം ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ക്രിക്കറ്റ് ടീമിന് അയക്കാതിരുന്നത് അന്ന് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ക്രിക്കറ്റ് ടീമിന്റെ തിരക്കായ ഷെഡ്യൂളായിരുന്നു ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്മാറാനുള്ള കാരണമായി പറഞ്ഞത്.

അതേ സമയം 2022 ലെ ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ പങ്കെടുക്കുന്ന കാര്യം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കയെന്നും റിപോര്‍ട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മാത്രമല്ല 1998 ല്‍നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റ് മത്സരയിനമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍