UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ ലോകകപ്പിന് സജ്ജമോ?

അവസാന ഏകദിനത്തിലെ തോല്‍വി ഇന്ത്യയുടെ ഏകദിന പരമ്പരവിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. ഉയര്‍ന്ന നിലവാരം തന്നെയാണ് നിശ്ചിത ഓവര്‍ മത്സരത്തില്‍ ടീം ഇന്ത്യ കാഴ്ച്ചവച്ചിരിക്കുന്നത്. 3-1 വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി എന്നതിനപ്പുറം ശ്രദ്ധയോടെ കാണേണ്ടത്; അവേശവും, ലക്ഷ്യം നേടാനുള്ള ഊര്‍ജ്ജവും നിറഞ്ഞ സമീപനം ഇന്ത്യയില്‍ നിന്നുണ്ടായിരിക്കുന്നു എന്നുള്ളതാണ്.

ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരിക്കുന്നു. ടെസ്റ്റിലെ തോല്‍വി ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിരുന്നു. എന്നാലും അപ്പോഴും കുറച്ചുപേരെങ്കിലും വിശ്വസിച്ചിരുന്നു ടീം ഇന്ത്യ ഈ തകര്‍ച്ചയില്‍ നിന്ന് വേഗത്തില്‍ മോചിതരായി തിരിച്ചുവരുമെന്ന്.

എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് തന്നെ ആ മടങ്ങിവരവിന് സാധിക്കുകയും ചെയ്തു. ഏകദിന പരമ്പരയിലെ വിജയം ആസന്നമായ ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കത്തിന് അവേശം പകര്‍ന്നിരിക്കുകയാണ്. ടെസ്റ്റിലെ തകര്‍ച്ച മറന്ന് ടീം യഥാര്‍ത്ഥ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന സൂചന നല്‍കി കൊണ്ടു തന്നെ.


വിരാട് കോഹ്‌ലിയുടെ കാര്യം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിലെ എല്ലാവരും തന്നെ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനെ നേരിടാനായി സജ്ജരാണെന്ന് തെളിയിച്ചിരിക്കുന്നു. രോഹിതിന് ടൂര്‍ണമെന്റിനിടയില്‍ പരുക്കേറ്റത് നിര്‍ഭാഗ്യകരമായി പോയി. പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയെങ്കിലും കളിച്ച ഒരു ഏകദിനത്തില്‍ തന്നെ അദ്ദേഹം അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിലും പരുക്ക് മാത്രമെ നമ്മളെ അലട്ടുന്നുള്ളൂ.

കോഹ്‌ലിയുടെ ബാറ്റിംഗ് ഫോം ഒരു പ്രഹേളികയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍, വിദേശപിച്ചുകളില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഈ ബാറ്റ്‌സ്മാന് ഇംഗ്ലണ്ടില്‍ എന്തു സംഭവിച്ചു എന്നത് ഏവരെയും പോലെ എന്നെയും അമ്പരിപ്പിക്കുകയാണ്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ കോഹ്‌ലിക്ക് കഴിയുന്നില്ലെങ്കില്‍ അയാള്‍ക്ക് മുന്നില്‍ ഉറക്കമില്ലാത്ത രാത്രികളായിരിക്കും കാത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മനോബലവും, കഠിനമായ കാര്യങ്ങള്‍പോലും ഉള്‍ക്കൊള്ളാനുള്ള ക്ഷമതയും കളിക്കളത്തില്‍ ഉടന്‍ തന്നെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്.

എന്തായാലും ലോകകപ്പിനുള്ള ടീം ഇന്ത്യയുട സംഘത്തില്‍ മുഖ്യസ്ഥാനം തന്നെയാണ് കോഹ്‌ലിക്കുള്ളത്. അതിനാല്‍ തന്നെ ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനം നിലനിര്‍ത്താന്‍ സ്വന്തം കഴിവില്‍ മതിപ്പും തീവ്രമായ ഉത്കര്‍ഷേച്ചയുമുള്ള കോഹ്‌ലി നന്നായി തന്നെ അദ്ധ്വാനിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇംഗ്ലണ്ടിലെ അനുഭവം അദ്ദേഹത്തെ കൂടുതല്‍ മികച്ച പെര്‍ഫോമര്‍ ആക്കിമാറ്റിയേക്കും.


ടീമിലെ മറ്റ് പ്രധാന കളിക്കാരെല്ലാം തന്നെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ജഡേജ, റെയ്‌ന, ധവാന്‍, രോഹിത്, രഹാനെ, ഭുവനേശ്വര്‍, ഷാമി, മോഹിത്, അശ്വിന്‍ എന്നിവരെല്ലാം തന്നെ ക്രിക്കറ്റ് കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.

മൂന്ന് വിജയങ്ങളോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയപ്പോള്‍ തന്നെ ശേഷിക്കുന്ന ഒരു മത്സരത്തില്‍ സഞ്ജു സാംസണ്‍, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ് എന്നിവരെ കളത്തിലറിക്കണമെന്ന വാദക്കാരില്‍ ഒരാളായിരുന്നു ഞാനും. അവരുടെ മികവ് തെളിയിക്കാനുള്ള അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണമായിരുന്നു. ഈ കൂട്ടത്തില്‍ ഞാന്‍ പ്രത്യേകം കാത്തിരുന്നത് സഞ്ജു സാംസന്റെ കളി കാണാനായിരുന്നു. ഈ യുവതാരം ഓസ്‌ട്രേലിയയില്‍ നടന്ന ഇന്ത്യ എ ടീമിന്‍റെ പര്യടനത്തിലെ വിസ്മയാവഹമായ പ്രകടനത്തിനുശേഷമാണ് സീനിയര്‍ ടീമിന്റെ ഭാഗമായി എത്തിയത്. 

ടെസ്റ്റിലും ആദ്യ രണ്ട് ഏകദിനത്തിലും ഫോം കണ്ടെത്താനാവാതെ ഉഴറിയ ശിഖാര്‍ ധാവാനെ ടീമില്‍ നിന്ന് ഒഴിവാക്കാതിരുന്നത് ബുദ്ധിയായെന്ന് ഇപ്പോള്‍ തോന്നുന്നു. അവസാനം അദ്ദേഹം തനിക്ക് തന്ന അവസരങ്ങള്‍ക്ക് നല്ലൊരു ഇന്നിംഗിസിലൂടെ പ്രത്യുപകാരം ചെയ്തിരിക്കുന്നു. ധോണിയെ സംബന്ധിച്ച് ധാവന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് അടുത്ത ലോകകപ്പില്‍ വളരെ ഉപകാരം ചെയ്യും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ടെസ്റ്റ് കളിയ്ക്കാന്‍ റെയ്ന യോഗ്യനല്ലേ? -അയാസ് മേമന്‍ എഴുതുന്നു
വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍
ധോണിയെ ക്രൂശിക്കുന്നതിനു പിന്നില്‍
യുവരാജ് സിംഹ് ഒരു നിഗൂഢതയാണ്
ക്രിക്കറ്റ് എന്ന ഇന്ത്യന്‍ കളി – പങ്കജ് മിശ്ര എഴുതുന്നു

ക്രിക്കറ്റിന്റെ ചെറിയ പതിപ്പില്‍ നമ്മുടെ ക്യാപ്റ്റന് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ധോണിയെന്ന ക്യാപ്റ്റന്‍ ടീമിന്റെ ആധാരബിന്ദുവായും തന്ത്രശാലിയായും മാറി തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. തുടര്‍ തോല്‍വികളില്‍ വീണുപോയൊരു സംഘത്തിന്റെ നായകന്‍ എന്ന രൂപമായിരുന്നില്ല ഏകദിനത്തില്‍ ധോണിക്ക്. 

എന്നാല്‍ ഏകദിനത്തിലെപ്പോലെ ഭാഗ്യവാനായ ക്യാപ്റ്റനല്ല ടെസ്റ്റില്‍ ധോണിയെന്ന് വിമര്‍ശനം ഇവിടെ ഉയരുന്നുണ്ട്. ധോണി ഓരോ ഫോര്‍മിറ്റിനോടും എങ്ങിനെ സമീപിക്കുന്നു എന്നതാണ് ഈ വിമര്‍ശനങ്ങളിലെ പ്രധാന ഘടകം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ജോലി ചെയ്യുന്ന കളിക്കാരനാണ് ധോണി. ഇതില്‍ ഏതെങ്കിലും ഒന്നിലായിരിക്കാം അദ്ദേഹം കൂടുതല്‍ ശോഭിക്കുന്നത്.

ചിലര്‍ പറയുന്നത് അദ്ദേഹത്തിന് ടെസ്റ്റിലുള്ള താല്‍പര്യം കുറയുന്നുവെന്നാണ്. ദിവസങ്ങള്‍ നീളുന്ന ടെസ്റ്റ് സമ്മാനിക്കുന്ന വിരസതയില്‍ നിന്ന് ധോണി നിശ്ചിത ഓവര്‍ മത്സരങ്ങളുടെ വെല്ലുവിളി കൂടുതല്‍ ഇഷ്ടപ്പെടുന്നതായാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇവിടെയൊരു മറുവാദവുമുണ്ട്. കൂടുതലൊന്നും ചെയ്യാന്‍ കഴിയാത്തവിധം ക്യാപ്റ്റനെ തളര്‍ത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന്റെ ടീമംഗങ്ങള്‍ ടെസ്റ്റില്‍ പുറത്തെടുക്കുന്നത്. അവിടെയാണ് ധോണി നിസ്സഹായനാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒരു വാദങ്ങളെയും ഞാന്‍ തള്ളുന്നില്ല. എന്നാല്‍, ധോണി ഒരിക്കലും വിജയങ്ങളില്‍ താല്‍പര്യമില്ലാത്തൊരു ടെസ്റ്റ് ടീം ക്യാപ്റ്റനല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ടീം ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശാലവും വലുതമാണ്. അത് ക്യാപ്റ്റനിലേക്ക് മാത്രം ഒതുക്കേണ്ട ഒന്നല്ല. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ ക്രിക്കറ്റ് ബോര്‍ഡിന് കൃത്യമായൊരു കാഴ്ചപ്പാട് ആവിശ്യമാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരാജയങ്ങളും ഏകദിനവിജയങ്ങളും അവര്‍ക്ക് മുന്നില്‍ ആ വിഷന്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായകരമായ ചില സൂചനകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഏകദിനങ്ങളെക്കാള്‍ കൂടുതല്‍ ഊന്നല്‍ ടെസ്റ്റിന് തങ്ങള്‍ നല്കുന്നുണ്ട് എന്നത് തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് തെളിയിച്ചപ്പോള്‍ തിരിച്ചുള്ള മികവ് തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യയും വ്യക്തമാക്കിയ മത്സരങ്ങളാണ് നടന്നത്. ആധുനിക ക്രിക്കറ്റ് അതിന്റെ എല്ലാ രൂപങ്ങളെയും സംയോജിപ്പിക്കുമ്പോള്‍ തന്നെ ഒന്നും മാതൃകാപരമല്ല എന്നു പറയേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍