UPDATES

ട്രെന്‍ഡിങ്ങ്

കുല്‍ദീപിന് ഹാട്രിക്; ഇന്ത്യക്ക് ജയവും ഒന്നാം റാങ്കും

രണ്ടാം ഏകദിനത്തില്‍ ഓസീസിനെ തോല്‍പ്പിച്ചത് 50 റണ്‍സിന്

ഓസ്‌ട്രേലിയ്‌ക്കെതിരായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 202 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് ഹാട്രിക് നേടി. 54 റണ്‍സ് വിട്ടുകൊടുത്ത കുല്‍ദീപിനൊപ്പം ആറോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ വിജയത്തിനു കാരണമായി. ഹര്‍ദിക് പാണ്ഡ്യയും യുസ്വേന്ദ്ര ചഹാലും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. കുല്‍ദീപാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. 119 പോയിന്റാണ് ഇന്ത്യക്ക്. ഒന്നാം സ്ഥാനത്തു നിന്നും ഇന്ത്യക്കു പിറകിലേക്കു പോയ ദക്ഷിണാഫ്രിക്കയ്ക്കും ഇതേ പോയിന്റാണ്. 115 പോയിന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാമത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ് ലിയുടെയും ഓപ്പണര്‍ അജിങ്ക്യ രഹനായുടെയും ബാറ്റിംഗ് മികവിലാണ് 252 ല്‍ എത്തിയത്. കോഹ് ലി 92 റണ്‍സും രഹാനെ 55 റണ്‍സും എടുത്തു. കേദാര്‍ ജാജവ് 24 റണ്‍സ് നേടിയപ്പോള്‍ 20 റണ്‍സ് വീതം എടുത്ത ഹര്‍ദിക് പാണ്ഡയും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

ഓസീസ് നിരയില്‍ 62 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിന്‍സ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്മിത്ത് 59 റണ്‍സ് നേടി. 39 റണ്‍സ് നേടിയ ഹെഡ്ഡിനേയും കൂടാതെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയിപ്പോള്‍ രണ്ടു വിജയങ്ങളുമായി മുന്നിലാാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍