UPDATES

കായികം

ആരും തിരിച്ചറിയാതിരുന്ന കാലത്ത് തന്റെ രക്ഷകനായി വന്നയാളെ കുറിച്ച് കുല്‍ദീപ് യാദവ്

ഇന്ത്യന്‍ ബൗളിംഗ് ആവനാഴിയിലെ അത്ഭുതാസ്ത്രമാണ ഇന്ന് കുല്‍ദീപ് യാദവ്

ടീം ഇന്ത്യയുടെ ബൗളിംഗ് ആവനാഴിയിലെ അത്ഭുതാസ്ത്രമാണ് കുല്‍ദീപ് യാദവ് എന്ന ചൈനാമാന്‍ ബൗളര്‍. അത്ഭുതകരമായ ബൗളിംഗ് ആക്ഷന്‍ കൊണ്ട് എതിരാളികളെ കറക്കി വീഴ്ത്തുകയാണ് യാദവ്. ശ്രീലങ്കയ്‌ക്കെതിരേയുള്ള പ്രകടനം തുടുരുകയാണ് താനെന്നു ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയയുള്ള പ്രകടനത്തിലൂടെയും കുല്‍ദീപ് തെളിയിച്ചിരുന്നു.

ഈ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കുമ്പോള്‍ ആരും തിരിച്ചറിയാതിരുന്നൊരു മുന്‍കാലത്തെക്കുറിച്ചും തന്റെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായി കടന്നുവന്ന ഗൗതം ഗംഭീര്‍ എന് ക്യാപ്റ്റനെക്കുറിച്ചും യാദവ് പറയുന്നുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സാണ് യാദവിനെ ടീമില്‍ എടുക്കുന്നത്. എന്നാല്‍ ആ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ യാദവിന് അവസരം കിട്ടിയില്ല. മുംബൈ ഇന്ത്യന്‍സില്‍ നിന്നും കൊല്‍ക്കത്ത യാദവിനെ കൊണ്ടുപോകുന്നതോടെയാണ് ഈ 22 കാരന്റെ തലവര മാറുന്നത്.

ഞാന്‍ എന്നും ഗൗതി ഭായിയോടു നന്ദിയുള്ളവനായിരിക്കും. ഞാന്‍ ഒന്നുമല്ലാതിരുന്നൊരു സമയത്ത് എനിക്കൊപ്പം നിന്നയാളാണ് അദ്ദേഹം. എന്നെ ഒരാളും അറിയാതിരുന്നപ്പോഴും അദ്ദേഹം എന്നെ പിന്തുണച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള യാത്ര എന്നെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കുക എന്നത് എന്നുമെന്റെ ആഗ്രമായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിലേക്ക് എനിക്ക് മുന്നേറാന്‍ ഗൗതി ഭായിയെ പോലൊരാള്‍ വേണമായിരുന്നു; കുല്‍ദീപ് ക്രിക്കറ്റ് നെക്സ്റ്റിനോട് പറയുന്നു.

കെകെആറിന്റെ അസിസ്റ്റന്റ് കോച്ച് വിജയ് ദാഹിയായ്ക്കും കുല്‍ദീപിനെ കുറിച്ച് പറയാനുണ്ട്. ഗൗതം ഗംഭീറിന്റെ പൂര്‍ണ പിന്തുണ ഈ ചൈമാനുണ്ടായിരുന്നുവെന്നു ദാഹിയായും സാക്ഷ്യപ്പെടുത്തുന്നു. മുംബൈ ഇന്ത്യന്‍സിനു കുല്‍ദീപിന്റെ കഴിവ് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗംഭീറിനതുു സാധിച്ചു. കുല്‍ദീപ് ഒരു അസാമാന്യ പ്രതിഭയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു മാച്ച് വിന്നര്‍ തന്നെയാണ് കുല്‍ദീപ് എന്നു ഗംഭീര്‍ പറഞ്ഞു. അയാളെ ആദ്യമായി കണ്ടപ്പോള്‍ ഞങ്ങള്‍ക്കും അതു മനസിലായി; വിജയ ദാഹിയ പറുന്നു.

കഴിവ് മാത്രമല്ല ആത്മവിശ്വാസവും ഒരു കളിക്കാരന്റെ വിജയത്തിനു പിന്നിലുണ്ട്. ആ അത്മവിശ്വാസം കുല്‍ദീപിന് ഉണ്ടാക്കി കൊടുത്തയാളാണ് ഗംഭീര്‍; ദാഹിയ വ്യക്തമാക്കുന്നു.

ഗൗതം ഗംഭീറിനൊപ്പം മറ്റൊരാളെക്കുറിച്ച് കൂടി കുല്‍ദീപ് വാചാലനാകുന്നുണ്ട്. വിരാട് കോഹ്‌ലിയെക്കുറിച്ച്. ധര്‍മശാലയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ നാലമത്തേയും അവസാനത്തേയും ടെസ്റ്റിലാണ് കുല്‍ദീപ് ആദ്യമായി ഇന്ത്യന്‍ ക്യാപ് അണിയുന്നത്. 85 വര്‍ഷത്തിനുശേഷം ഒരു ചൈനാമാന്‍ ബൗളര്‍ ഇന്ത്യക്കായി കളത്തില്‍ ഇറങ്ങുന്നതെന്ന പ്രത്യേകതയും പേറിയായിരുന്നു കുല്‍ദീപ് കളിക്കാനിറങ്ങിയതും.

ആ മത്സരത്തില്‍ പരിക്കു കാരണം കോഹ് ലി കളിച്ചിരുന്നില്ല. അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചത്.

ഞാന്‍ വളരെ പരിഭ്രമത്തിലായിരുന്നു. ആദ്യമായി ഞാന്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നു. പക്ഷേ വിരാട് ഭായി ബൗണ്ടറി ലൈനില്‍ നിന്നു എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. എന്റെ പരിഭ്രമം ഇല്ലാതാക്കുകയും ആത്മവിശ്വാസം കൂട്ടുകയുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. നീ നിന്റെ കഴിവില്‍ വിശ്വസിക്കുക, ശരിയായ രീതിയില്‍ പന്തെറിയുക; വിരാട് ഭായി എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു; കുല്‍ദീപ് ഓര്‍മിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍