UPDATES

കായികം

ആ ഹാട്രിക്കിനു പിന്നില്‍ മഹി ഭായിയുടെ വാക്കുകള്‍; കുല്‍ദീപ് യാദവ്

ഓസ്‌ട്രേലിയ്‌ക്കെിരേ നടന്ന രണ്ടാം ഏകദിനത്തില്‍ ഹാട്രിക് നേടി ചരിത്രം കുറിച്ചിരുന്നു കുല്‍ദീപ്

ചൈനാമാനില്‍ നിന്നും ഹാട്രിക്മാനായി മാറിയ കുല്‍ദീപ് യാദവ് ടീം ഇന്ത്യയുടെ ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ കോഹ്ലിക്കും സംഘത്തിനും മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് തലകുനിച്ചപ്പോള്‍ കുല്‍ദീപ് എന്ന23 കാരന്‍ കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

എന്നാല്‍ തനിക്ക് ഈ ചരിത്രനേട്ടം സ്വന്തമാക്കാന്‍ ഒരാളുടെ വാക്കുകളാണ് ശക്തിയേകിയതെന്ന് കുല്‍ദീപ് പറയുന്നു. അതുവേറെയാരുമല്ല സാക്ഷാല്‍ ധോണി തന്നെ. മാത്യു വെയ്ഡിന്റെ കുറ്റിയിളക്കിയും ആഷ്ടണ്‍ ആഗറിനെ വിക്കറ്റിനു മുന്നില്‍ കുടിക്കിയും ഒടുക്കം  പാറ്റ് കുമ്മിന്‍സിനെ കീപ്പറുടെ ഗ്ലൗസില്‍ ഒതുക്കും ചെയ്യുന്നതിനു മുമ്പ് കുല്‍ദീപ് പോയത് ധോണിയുടെ അരികിലേക്കായിരുന്നു. എങ്ങനെ പന്തെറിയണം എന്ന ഉപദേശം തേടി. ഞാന്‍ എങ്ങനെ പന്തെറിയണം, മഹി ഭായിയോട് ചോദിച്ചു. നീ എങ്ങനെയാണോ ആഗ്രഹിക്കുന്നത് അതുപോലെ പന്തെറിയൂ എന്നായിരുന്നു അദ്ദേഹം മറുപടി തന്നത്. എനിക്കദ്ദേഹം പൂര്‍ണ സ്വാതന്ത്ര്യം തരികയായിരുന്നു, അതെന്നെ ഏറെ സന്തോഷിപ്പിച്ചു; യാദവ് പറയുന്നു. പിന്നീട് നടന്നത് ചരിത്രം.

ഈഡന്‍ ഗാര്‍ഡനില്‍ ഏകദിനത്തില്‍ ആദ്യത്തെ ഹാട്രിക് നേടുന്ന കുല്‍ദീപ് ഇന്ത്യയുടെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമനുമാണ്. ചേതന്‍ ശര്‍മയാണ് ആദ്യത്തെയാള്‍. പിന്നീട് കപിലും. അണ്ടര്‍ 19 ലോകകപ്പിലും കുല്‍ദീപ് ഹാട്രിക് നേടിയിരുന്നു.

ഹാട്രിക് നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെങ്കിലും മത്സരത്തിന്റെ ഗതി അതോടെ ഇന്ത്യക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞതിലാണ് താന്‍ അതിലേറെ ന്തോഷിക്കുന്നതെന്നും കുല്‍ദീപ് പറയുന്നു. ആദ്യത്തെ അഞ്ചോവറില്‍ താന്‍ കുറച്ചു ബുദ്ധിമുട്ടിയിരുന്നതായും യാദവ് പറയുന്നു. ഒരു പ്രത്യേക ഏരിയായില്‍ പന്ത് കുത്തിക്കാന്‍ എനിക്കു കഴിയാതെ വന്നിരുന്നു. പിന്നീട് തനിക്കതിനു സാധിച്ചെന്നും കുല്‍ദീപ് തന്റെ നേട്ടത്തെക്കുറിച്ച് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍