UPDATES

കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌: മഴ മൂലം മൂന്നാംദിനം കളി ഉപേക്ഷിച്ചു

അഴിമുഖം പ്രതിനിധി

മഴ മൂലം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഇന്നലേയും മഴ കളി മുടക്കിയിരുന്നു. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക
ആദ്യ ദിനം 214-ന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സ് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റ് പോകാതെ 80 റണ്‍സ് എടുത്തിരുന്നു. ഇന്ന് ഒരു പന്തുപോലും എറിയാനായില്ല. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമാകുകയാണ് മഴ. നാളെ രാവിലെ 9.15-ന് കളി ആരംഭിക്കുമെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍