UPDATES

കായികം

സച്ചിനെക്കുറിച്ച് ഇല്ലാത്ത പരാതി എന്തിനാണ് നെഹ്‌റയെക്കുറിച്ച്? പിന്തുണയുമായി സേവാഗ്

വിരാട് കോഹ്‌ലിക്ക് ഒപ്പമാണ് നെഹ്‌റയും

ഓസ്‌ട്രേലിയ്‌ക്കെതിരേ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുതിര്‍ന്ന താരം ആശിഷ് നെഹ്‌റയെ തെരഞ്ഞെടുത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യുവരാജ്, സുരേഷ് റെയ്‌ന എന്നിവരെയൊക്കെ ഒഴിവാക്കി 38 കാരനായ നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ക്രിക്കറ്റ് പ്രേമികള്‍ എതിര്‍ക്കുന്നത്. അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കുന്നുവെന്നു പറയുന്ന ബിസിസിഐ മൂന്നുവര്‍ഷം കഴിഞ്ഞു വരുന്ന ട്വന്റി20 ലോകകപ്പിനായാണോ ആ സമയത്ത് 41 വയസ്സാകുന്ന നെഹ്‌റയെ പരിശീലിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം.

എന്നാല്‍ നെഹ്‌റയെ പിന്തുണച്ച് എത്തിയിരിക്കുന്ന വിരേന്ദ്ര സെവാഗ് ഈ ആക്ഷേപങ്ങള്‍ തള്ളിക്കളയുകയാണ്. ലോകകപ്പില്‍ കളിക്കാന്‍ പ്രായം ഒരു ഘടകമാണെന്നു ഞാന്‍ കരുതുന്നില്ല. നെഹ്‌റയ്ക്ക് കായികക്ഷമതയുണ്ടെങ്കില്‍, റണ്‍സ് വിട്ടുകൊടുക്കാതെ, വിക്കറ്റ് എടുത്തു കൊണ്ട് പന്തെറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം. സനത് ജയസൂര്യ 42 വയസുവരെയും സച്ചിന്‍ 40 വയസുവരെയും കളിച്ചില്ലേ? ട്വന്റി20 സ്‌ക്വാഡിലേക്ക് നെഹ്‌റയെ തെരഞ്ഞെടുത്തതില്‍ ഞാന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ല. പകരം ഞാന്‍ ഏറെ സന്തോഷിക്കുകയാണ്. ഭാവിയില്‍ കൂടുതല്‍ മത്സരങ്ങളില്‍ അദ്ദേഹം കളിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നത്; വിരേന്ദ്ര സെവാഗ് എന്‍ഡിടിവിയോടു പറഞ്ഞു.

നെഹ്‌റയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഡല്‍ഹി ടീമിലെ തന്റെ സഹകളിക്കാനായിരുന്നു താരത്തെ കുറിച്ച് സെവാഗ് പറയുന്നു. കായികക്ഷമത പരിശോധനയില്‍ നെഹ്‌റയുടെ സ്‌കോര്‍ വിരാട് കോഹ്ലിക്കൊപ്പമാണ്; സേവാഗ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍