UPDATES

കായികം

‘തല’ തന്നെയാണ് താരം; വരവറിയിച്ച് ഐപിഎല്‍ തീം സോംഗ് പുറത്തിറങ്ങി

ക്രിക്കറ്റ് മൈതാനത്ത് ആരാധകരും താരങ്ങളും സ്ഥലത്തിനായി തര്‍ക്കത്തിലാകുന്നതിന്റെ
വീഡിയോ ആണ് തീം സോംഗിലുള്ളത്.

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ഐപില്‍ പന്ത്രണ്ടാം സീസണിലെ തീം സോംഗ് പുറത്തിറക്കി. ക്രിക്കറ്റ് മൈതാനത്ത് ആരാധകരും താരങ്ങളും സ്ഥലത്തിനായി തര്‍ക്കത്തിലാകുന്നതിന്റെ വീഡിയോ ആണ് തീം സോംഗിലുള്ളത്. സാങ്കല്‍പിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാര്‍ കളിസ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളര്‍ അവിടേക്ക് എത്തുന്നു.

അതില്‍ നിന്നിറങ്ങുന്നതോ ചെന്നൈയുടെ സ്വന്തം തല ആയ എംഎസ് ധോണിയും. ഇതോടെ നിശബ്ദമാകുന്ന രംഗത്തിലേക്ക് ആരാധകരില്‍ ഒരാള്‍ കോണി വെച്ച് മതിലനപ്പുറം ചാടി നോക്കുന്നു. ചെരിയുന്ന കോണി ശരിയാക്കാന്‍ സഹായിക്കുന്നത് മതിലിനിപ്പുറം നിന്ന് ധോണിയും.

കോണിവെച്ച് കയറുന്ന ആരാധകര്‍ ചെന്നുചാടുന്നതാകട്ടെ സാക്ഷാല്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ധോണിയുടെയും മുന്നിലേക്ക്. പേര് പറയാനൊരുന്ന ആരാധകനോട് പേര് വേണ്ട കളി തുടരൂ എന്ന് കോലി പറയുന്നിടത്താണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ വീഡിയോ അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍