UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റ് ലോകകപ്പ് 2015- ഇന്ത്യയുടെ എതിരാളികളും മത്സരക്രമങ്ങളും

Avatar

അഴിമുഖം പ്രതിനിധി

എം.എസ് ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പ് നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവതരിക്കാന്‍ ഒരുമാസത്തില്‍ താഴെ മാത്രം. നിലവിലെ ചാംപ്യന്മാരുടെ ഈ ലോകകപ്പിലെ മത്സരങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

സൗത്ത് ആഫ്രിക്ക, പാകിസ്താന്‍, വെസ്റ്റന്‍ഡീസ്, സിംബാവേ, അയര്‍ലന്‍ഡ്,യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പം പൂള്‍ ബിയില്‍ ആണ് ഇന്ത്യ കളിക്കുക. ഗ്രൂപ്പ് ഘട്ടത്തിലുള്ള എല്ലാ മല്‍സരങ്ങളും രാത്രിയും പകലുമായിട്ടാണ് നടക്കുന്നത്.

പരമ്പരാഗത വൈരികളായ പാകിസ്താനുമായിയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. ഫെബ്രുവരി 15 ഞായറാഴ്ച അഡ്‌ലെയ്ഡ് ഓവലില്‍ ആണ് മത്സരം. ലോകകപ്പിലെ നാലാമത്തെ മത്സരമാണിത്. പാകിസ്താനെതിരെ ലോകകപ്പില്‍ ഇതുവരെ തോറ്റിട്ടില്ല എന്ന റിക്കോര്‍ഡ് ഇന്ത്യയ്ക്കു ആത്മവിശ്വാസം നല്‍കുന്നു. ഫെബ്രുവരി 22നു മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും. ഫെബ്രുവരി 28 ഞായറാഴ്ച യു.എ.ഇയുമായിട്ടാണ് ഇന്ത്യയുടെ നാലാമത്തെ മത്സരം. ലോകത്തിലെ ഏറ്റവും വേഗമേറിയ പിച്ച് ആയ പെര്‍ത്തിലെ വാക്കയില്‍ ആണ് മത്സരം. മാര്‍ച്ച് 6 വെള്ളിയാഴ്ച വാക്കയില്‍ വച്ചുതന്നെ വെസ്റ്റന്‍ഡീസുമായി ആണ് ഇന്ത്യയുടെ നാലാം അങ്കം.

നാലാം മത്സരത്തോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന മത്സരങ്ങള്‍ അവസാനിക്കും. ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ന്യൂസിലാന്‍ഡില്‍ വച്ചാണ് നടക്കുക. മാര്‍ച്ച് 10നു ഹാമില്‍ട്ടണില്‍ അയര്‍ലണ്ടിനെയും 13നു ഓക്ലണ്ടില്‍ സിംബാവേയെയും നേരിടും.

2015 ലോകകപ്പിലെ ആകെയുള്ള 49 മത്സരങ്ങള്‍ 14 നഗരങ്ങളില്‍ 44 ദിവസങ്ങളില്‍ ആയിട്ടാണ് നടക്കുക. 7 ടീമുകള്‍ വീതമുള്ള രണ്ടു പൂളുകളാണുള്ളത് .ഇരു പൂളുകളിലെയും ആദ്യ നാലു സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കും.

ലോക കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് സ്‌റ്റേജ് ഫിക്‌സ്ചര്‍
ഫെബ്രുവരി 15(ഞായര്‍)- പാകിസ്ഥാന്‍, മത്സരം 4, ആഡ്‌ലേയ്ഡ് (D/N)
ഫെബ്രുവരി 22(ഞായര്‍)- ദക്ഷിണാഫ്രിക്ക, മത്സരം 13, മെല്‍ബണ്‍ (D/N)
ഫെബ്രുവരി 28(ശനി)- യുഎഇ, മത്സരം 21, പെര്‍ത്ത് (D/N)
മാര്ച്ച് 6 (വെള്ളി)- വെസ്റ്റിന്‍ഡീസ്,മത്സരം 28, പെര്‍ത്ത് (D/N)
മാര്‍ച്ച് 10(ചൊവ്വ)- അയര്‍ലണ്ട്, മത്സരം 34, ഹാമില്‍ട്ടന്‍ (D/N)
മാര്ച്ച് 14(ശനി)- സിംബാവേ, മത്സരം 39, ഓക്‌ലണ്ട് (D/N)

2015ലെ എതിരാളികളുമായി ഇന്ത്യ മുന്‍ ലോക കപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍
പാകിസ്ഥാന്‍: മത്സരം-5, വിജയം-5 (1992, 1996, 1999, 2003, 2011)
ദക്ഷിണാഫ്രിക്ക: മത്സരം- 3, തോല്‍വി-3 (1992, 1999, 2011)
വെസ്റ്റിന്‍ഡീസ്: മത്സരം-7,വിജയം-4, തോല്‍വി- 3 (1979, 1983, 1992, 1996, 2011)
അയര്‍ലണ്ട്: മത്സരം 1, വിജയം-1 (2011)
സിംബാവേ: മത്സരം 8, വിജയം-7, തോല്‍വി-1 (1983, 1987, 1992, 1996, 1999, 2003)

ലോകകപ്പ് വേദികളില്‍ ഇന്ത്യയുടെ പ്രകടനം
ആഡ്‌ലെയ്ഡ്: മത്സരം 13, വിജയം 7, തോല്‍വി -5, സമനില- 1 (1980-2012)
മെല്‍ബണ്‍: മത്സരം 17, വിജയം-8, തോല്‍വി- 9 (1980-2012)
പെര്‍ത്ത് : മത്സരം 10, വിജയം-4, തോല്‍വി- 5, സമനില 1 (1980-2012)
ഹാമില്‍ട്ടന്‍: മത്സരം 8, വിജയം-2, തോല്‍വി-36 (1981-2014)
ഓക്‌ലാണ്ട്: മത്സരം 8, വിജയം 3, തോല്‍വി- 4 സമനില-1 (1976-2014)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍