UPDATES

ട്രെന്‍ഡിങ്ങ്

ശിഖര്‍ ധവാന് ഇനി തിരിച്ചു വരാനാകില്ലെന്ന് ദിലീപ് വെങ്‌സര്‍ക്കര്‍

ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടെ മാല്‍ക്കം മാര്‍ഷലിന്റെ പന്തില്‍ നിന്നും പരിക്കേറ്റ വെങ്‌സര്‍ക്കര്‍ പരിക്കില്‍ നിന്നും മോചിതനായി വന്നപ്പോഴേക്കും ഇന്ത്യ വിജയ ഫോര്‍മുല കണ്ടെത്തിയിരുന്നു

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഈ ലോകകപ്പില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കപിലിന്റെ ചെകുത്താന്മാരില്‍ അംഗവുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കര്‍. പാകിസ്ഥാനെതിരായ കളിയില്‍ ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ട് സ്ഥാപിക്കുക കൂടി ചെയ്തതോടെ ധവാന്റെ മടങ്ങിവരവിന്റെ സാധ്യതകള്‍ കുറഞ്ഞതായാണ് വെങ്‌സര്‍ക്കര്‍ നിരീക്ഷിക്കുന്നത്.

‘ഇതൊരു ശരിയായ നീക്കമാണോയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. 1983ല്‍ നന്നായി കളിക്കുമ്പോഴാണ് എനിക്ക് പരിക്കേറ്റത്. ഞാന്‍ പരിക്കില്‍ നിന്നും മോചിതനായപ്പോഴേക്കും ഇന്ത്യ ഫൈനലിലെത്തുകയും കപ്പ് നേടുകയും ചെയ്തു. ധവാന് എത്രമാത്രം വേഗത്തില്‍ തിരികെയെത്താനാകുമെന്ന് എനിക്കറിയില്ല’. വെങ്‌സര്‍ക്കര്‍ ഇന്ത്യടുഡേയോട് പറഞ്ഞു. അതേസമയം ഫൈനലില്‍ കളിക്കാനാകാത്തതില്‍ തനിക്ക് ഖേദമൊന്നുമില്ലെന്നും വെങ്‌സകര്‍ക്കര്‍ പറയുന്നു.

ഗ്രൂപ്പ് മത്സരങ്ങളില്‍ മാല്‍ക്കം മാഷിന്റെ പന്ത് കൊണ്ടാണ് വെങ്‌സര്‍ക്കര്‍ക്ക് പരിക്കേറ്റത്. സെമി ഫൈനലില്‍ കളിക്കാന്‍ അദ്ദേഹം സജ്ജാനായെങ്കിലും അപ്പോഴേക്കും ഇന്ത്യന്‍ ടീം ഒന്നിലധികം ഓള്‍റൗണ്ടര്‍മാരെ വച്ചുള്ള വിജയ കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. നെറ്റ്‌സ് പ്രാക്ടീസിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്ന ധവാന്‍ തന്റെ പരിക്കിനുള്ള ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്.

മധ്യനിരയിലാണ് ഇന്ത്യയ്ക്ക് ഇപ്പോഴും ആശങ്ക ബാക്കിയുള്ളത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബോളിംഗിലെ മികവാണ് പ്രകടമായത്. അതേസമയം നാലാം നമ്പരില്‍ ഇറങ്ങാന്‍ പറ്റിയ ബാറ്റ്‌സ്മാനാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. ‘ധവാന് പകരം റിഷഭ് പന്ത് എങ്ങെയെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ചുള്ള എന്റെ ആശയക്കുഴപ്പം’. അമ്പത് ഓവറും കളിക്കാന്‍ മികവുള്ള ഒരു കളിക്കാരനെയാണ് തേടുന്നതെങ്കില്‍ അജിന്‍ക്യ റഹാനയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു’ വെങ്‌സര്‍ക്കര്‍ പറയുന്നു.

ധവാന് പകരക്കാരനായി എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത് അറ്റാക്കിംഗ് ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയാണ്.

read more:നൈജീരിയയില്‍ പണിയെടുത്ത കാശ് കേരളത്തില്‍ മുടക്കി; പ്രവാസിയുടെ ആത്മഹത്യ സിപിഎമ്മിന് തലവേദനയാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍