UPDATES

രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിലേക്ക്

രോഹിതിന്റെ 24-ാം ഏകദിന സെഞ്ചുറിയാണ് മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെതിരെ നേടിയത്‌

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. 85-ാം പന്തില്‍ തന്റെ 24-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് നേടിയിരിക്കുന്നത്.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച തുടക്കവുമായി ഇന്ത്യ മുന്നേറുകയാണ്. ഒപ്പണര്‍മാരായ രൊഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിംഗില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിച്ച് അര്‍ധ സെഞ്ച്വറി തികച്ച് രാഹുല്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ്മ സെഞ്ച്വറി തികച്ചിരിക്കുകയാണ് രോഹിതിനൊപ്പം വിരാട് കോഹ്ലിയാണ് ക്രീസില്‍.78 പന്തില്‍ 58 റണ്‍സെടുത്ത കെ.എല്‍ രാഹുലാണ് പുറത്തായത്.

ശദബ് ഖാന്റെ ആറാം ഓവറിന്റെ അവസാന പന്തില്‍ സിംഗിള്‍ എടുത്തായിരുവന്നു സെഞ്ചുറി തികച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍